ഇസ്ലാമാബാദ്: ഭീകരവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചയില്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെ ഇന്ത്യയോട് കേണ് പാക്കിസ്ഥാൻ. വീണ്ടും ഇന്ത്യയെ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് പാക്ക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ക്രിസ്റ്റോസ് സ്റ്റെലിയാനൈഡുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിരുന്നു.
ALSO READ: പൊതുമേഖല ബാങ്കുകളുടെ ലയനം സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കശ്മീരിൽ നിന്നും സൈന്യത്തെ പിൻ വലിച്ചാൽ മാത്രം ഇന്ത്യയുമായി ചർച്ച നടത്തുമെന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നത്. അതിനു പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഈ പ്രശ്നത്തിൽ മദ്ധ്യസ്ഥത ഉണ്ടായാലും പാകിസ്ഥാൻ സ്വാഗതം ചെയ്യുമെന്ന് ഖുറേഷി പറഞ്ഞു . എന്നാൽ ഇപ്പോൾ വീണ്ടും അപേക്ഷയുടെ സ്വരവുമായി പാകിസ്ഥാൻ എത്തിയിരിക്കുകയാണ് . ഇന്ത്യയുമായുള്ള ചർച്ചയ്ക്കായി എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്നും, ഉഭയകക്ഷി ചർച്ചയ്ക്ക് തയ്യാറാകണമെന്നുമാണ് പാക് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടത്.
Post Your Comments