KeralaLatest News

പാലാരിവട്ടം പാലം അഴിമതി; വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ അഴിമതിയില്‍ പ്രതികള്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായി വിജിലന്‍സ്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ വിജിലന്‍സ് ഇന്ന് അപേക്ഷ നല്‍കും.

ALSO READ: നരേന്ദ്ര മോദിക്കെതിരെ പ്രസംഗിക്കുന്നതിനിടെ ഷോക്കേറ്റു; റാലി തകർക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് കഴിയില്ലെന്ന് പാക് മന്ത്രി

സാമ്പത്തിക ലാഭത്തിനായി കരാറുകാരനും മൂന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി ഗുണനിലവാരമില്ലത്ത പാലം പണിതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് വിജിലന്‍സിന്റെ തീരുമാനം. ടി.ഒ സൂരജ് പൊതുമരാമത്ത്‌സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലാരിവട്ടം പാലത്തിന് കരാര്‍ നല്‍കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. 42 കോടി രൂപയായിരുന്നു പാലത്തിന്റെ നിര്‍മ്മാണ ചെലവ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന് പാലത്തിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത്. അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ALSO READ: ഫ്ലക്സുകൾക്ക് നിരോധനം; സിനിമയ്ക്കും മറ്റ് പരസ്യങ്ങൾക്കുമുൾപ്പെടെ ഫ്ലക്സുകൾ ഉപയോഗിക്കാൻ കഴിയില്ല

പാലം നിര്‍മ്മിച്ച ആര്‍ ഡി എസ് പ്രോജക്റ്റ്‌സ് ലിമിറ്റഡ് ഉടമ സുമിത് ഗോയലിനെ ഒന്നാം പ്രതിയും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എജിഎം എം ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍, മുന്‍ പൊതു മരാമത്തെ സെക്രട്ടറി ടി ഒ സൂരജ് എന്നിവരെ രണ്ടു മുതല്‍ നാലുവരെ പ്രതികളുമാക്കിയാണ് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതികളെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം, മൂവാറ്റുപുഴ സബ് ജയിലില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തിങ്കളാഴ്ച പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button