Latest NewsIndiaNews

വിചിത്രമായ ഹാജര്‍ രേഖപ്പെടുത്തല്‍ സെല്‍ഫിയുമായി യോഗി സര്‍ക്കാര്‍: അധ്യാപകരുടെ വ്യാപക പ്രതിഷേധം

ലഖ്നൗ: ഏറെ പ്രചാരണം ലഭിച്ച യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രേരണ ആപ്പ് പ്രശ്‌നത്തിലാകുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ സെല്‍ഫി എടുത്ത് ഹാജര്‍ മാര്‍ക്ക് ചെയ്യുന്ന സംവിധാനമാണ് പ്രേരണ ആപ്പ് മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ ഇതിനെതിരെ സംസ്ഥാനവ്യാപകമായി പ്രക്ഷോഭമാരംഭിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍.

സെപ്റ്റംബര്‍ 5 നാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും കൃത്യമായി സ്‌കുൂളിലെത്തുന്നുണ്ട് എന്നുറപ്പാക്കാനായി പ്രേരണ ആപ് സ്‌കൂളുകളില്‍ നടപ്പിലാക്കാന്‍ യോഗി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് ഒരു ദിവസം മുമ്പ് തന്നെ പ്രതിഷേധവുമായി തെരുവിലിറങ്ങാനാണ് അധ്യാപക സംഘടനയുടെ തീരുമാനം.

ALSO READ: ഭീകരാക്രമണസാധ്യതയെന്ന് മുന്നറിയിപ്പ്, അയോധ്യ കനത്ത സുരക്ഷയില്‍

ദിവസം മൂന്ന് പ്രാവിശ്യം കുട്ടികളുമൊത്ത് സെല്‍ഫിയെടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. അതേസമയം ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ അധ്യാപികമാരുടെ സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നും അത് അവരുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും പ്രാഥമിക് ശിക്ഷാ സംഘ് പറഞ്ഞു. ചില ജില്ലകളില്‍ ഇതിനകം പരീക്ഷിച്ച ആപ്ലിക്കേഷനില്‍ തങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കപ്പെടുമെന്ന ആശങ്കയും ചില അധ്യാപികമാര്‍ക്കുണ്ട്.

വനിതാ അധ്യാപകരുടെ ചിത്രം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഹാജര്‍ രേഖപ്പെടുത്തുന്നതിനായി സെല്‍ഫി എടുക്കുക എന്നത് പ്രായോഗികമല്ലെന്നും അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല ഇന്റര്‍നെറ്റ് തകരാര്‍ മൂൂലം സൈല്‍ഫി എടുത്ത അപ്ലോഡ് ചെയ്യാന് കഴിയാത്ത സാഹചര്യമുണ്ടായാല്‍ ഹാജര്‍ എങ്ങനെ മനസിലാക്കുമെന്നും അധ്യാപകര്‍ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button