മുംബൈ: കഴിഞ്ഞ വർഷം രാജ്യത്തെ ബാങ്കു തട്ടിപ്പുകളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് റിസർവ് ബാങ്ക്. 15 ശതമാനം വർധനയാണ് റിസർവ് ബാങ്കിന്റെ കണക്കുകളിൽ പറയുന്നത്. തട്ടിച്ച പണത്തിന്റെ അളവിലെ വർധന 73.8 ശതമാനവും. റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുകൾ.
ഈ കാലയളവിൽ പൊതുമേഖലാ ബാങ്കുകളിൽ 3,766 തട്ടിപ്പുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 64,509.43 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് കണക്കാക്കുന്നത്. തട്ടിച്ചത് 71,542.93 കോടി രൂപ. 2017– 18 വർഷത്തിൽ 5,916 തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തത്. തട്ടിയെടുത്തത് 41,167.04 കോടി രൂപയും. 2018–19 സാമ്പത്തിക വർഷത്തിൽ ബാങ്കുകൾ 6,801 തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തത്.
ALSO READ: സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം അഡ്വാന്‍സ് വിതരണം മുടങ്ങി
തട്ടിപ്പു നടന്ന തീയതിയും അതു ബാങ്കുകൾ കണ്ടെത്തിയ തീയതിയും തമ്മിൽ 22 മാസത്തിന്റെ അന്തരമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം പൊതുമേഖലാ ബാങ്കുകളിലാണ് ഏറ്റവുമധികം തട്ടിപ്പുകൾ നടന്നതായി റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
Post Your Comments