കാശ്മീർ: കാശ്മീർ വിഷയത്തിൽ സങ്കടം സഹിക്കവയ്യാതെ സൗത്ത് ഇന്ത്യൻ ചലച്ചിത്ര താരം തൃഷ. കശ്മീരിലെ കുട്ടികളുടെ ദുരിതാവസ്ഥയില്‍ തനിക്ക് വളരെ വിഷമമുണ്ടെന്ന് തൃഷ വ്യക്തമാക്കി.
യൂണിസെഫിന്റെ സെലിബ്രിറ്റി വക്താവായ തൃഷ ചെന്നൈയിലെ സ്റ്റെല്ല മാരിസ് കൊളെജിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു. കാശ്മീരിലെ കുട്ടികൾക്ക് പഠിക്കാനുള്ള വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കുന്നത് വലിയ അതിക്രമമാണെന്നും അതിലൂടെ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ALSO READ: പ്രണയിനിക്ക് കുപ്പിയിൽ നിറച്ചുവെച്ച ജീവരക്തം; കൈയിലെ ഞരമ്പ് മുറിച്ച് യുവാവ് ചെയ്‌തത്
കുട്ടികള്‍ക്കു നല്ല വിദ്യാഭ്യാസം ലഭിച്ചാല്‍ നിരവധി കാര്യങ്ങള്‍ അവസാനിപ്പിക്കാനും ഉന്മൂലനം ചെയ്യാനുമാകും’ തൃഷ പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് നിരോധനാജ്ഞ നിലവില്‍ വന്നതോടെയാണ് വിദ്യാലയങ്ങള്‍ അടച്ചിടുന്നത്.
Post Your Comments