KeralaLatest News

പിഡബ്ല്യൂഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; ഫോട്ടോഗ്രാഫര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍ വിലയുള്ള ക്യാമറ

കായംകുളം: പിഡബ്ല്യൂഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തിയ മോഷ്ടാവ് ഫോട്ടോഗ്രാഫറെ ആക്രമിച്ച ശേഷം ലക്ഷങ്ങള്‍ വിലയുള്ള ക്യാമറയുമായി കടന്നു. സ്റ്റുഡിയോ ഉടമയെ അടിച്ചു വീഴ്ത്തിയ ശേഷമായിരുന്നു മോഷമം. കായംകുളം പുതിയിടം കാര്‍ത്തിക സ്റ്റുഡിയോ ഉടമ കുമാറിന്റെ ക്യാമറയാണ് നഷ്ടമായത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം.

ALSO READ: പ്രണയിനിക്ക് കുപ്പിയിൽ നിറച്ചുവെച്ച ജീവരക്തം; കൈയിലെ ഞരമ്പ് മുറിച്ച് യുവാവ് ചെയ്‌തത്‌

സ്റ്റുഡിയോയില്‍ എത്തിയ ആള്‍ പിഡബ്ല്യൂഡി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ശേഷം റോഡില്‍ കൂട്ടി ഇട്ടിരിക്കുന്ന പാറയുടെ ഫോട്ടോ എടുക്കാണമെന്ന് അറിയിച്ചു. തുടര്‍ന്ന് തന്നെയും ബൈക്കില്‍ കയറ്റി ദേശീയപാതയിലെ നങ്യാര്‍കുളങ്ങരെ വരെ പോയി പടമെടുത്തിരുന്നെന്ന് കുമാര്‍ പറയുന്നു. പിന്നീട് ഇവിടെ നിന്ന് ചവറ വരെ പോയെന്നും അദ്ദേഹം പറയുന്നു.

ALSO READ: ബൈക്കിന്റെ ഹാന്‍ഡിലില്‍ ഉഗ്രവിഷമുള്ള അണലി; ഇതറിയാതെ അധ്യാപകൻ ബൈക്കോടിച്ചത് 12 കിലോമീറ്റർ

യാത്രയ്ക്കിടെ മോഷ്ടാവ് ഇടയ്ക്കിടെ സിഗരറ്റ് വലിയ്ക്കാനായി വണ്ടി നിര്‍ത്തിയിരുന്നു. തിരികെ കായംകുളം മുക്കട ജംഗ്ഷനില്‍ എത്തിയപ്പോള്‍ വെള്ളം കുടിക്കാനായി വണ്ടി നിര്‍ത്തി. ഈ സമയം വണ്ടിയില്‍ ബാഗ് വെച്ച് താന്‍ മാറിയപ്പോള്‍ ഇയാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യ്തു പോകുകയും ഇയാളെ തടയാന്‍ ശ്രമിച്ചപ്പോള്‍ അടിച്ചു വീഴ്ത്തുകയുമാണ് ഉണ്ടായതെന്ന് കുമാര്‍ പോലീസിനോട് പറഞ്ഞു. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന ക്യാമറയും ലെന്‍സുമാണ് ഇയാള്‍ തട്ടിയെടുത്തത്. ബുള്ളറ്റ് തണ്ടര്‍ ബൈക്കിലാണ് മോഷ്ട്ടാവ് എത്തിയത്. കായംകുളം പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button