Latest NewsKerala

സെമസ്റ്റര്‍ ഫീസ് കൊടുക്കാനില്ല : വിദ്യാര്‍ത്ഥിയെ സഹായിക്കാന്‍ നേരിട്ടെത്തി മേജര്‍ രവി

കൊച്ചി: ഫീസിനായി വെച്ചിരുന്ന പണം അച്ഛന്റെ ചികിത്സയ്ക്കായി എടുത്തിനാല്‍ പ്രൊഫഷണല്‍ കോഴ്‌സിനു പഠിയ്ക്കുന്ന വിദ്യാര്‍ത്ഥിയ്ക്ക് ഫീസ് കൊടുക്കാനായില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് സഹായഹസ്തവുമായി സംവിധായകന്‍ മേജര്‍ രവി രംഗത്തെത്തി. പിതാവിന്റെ അര്‍ബുദ ചികിത്സയ്ക്കായി പണം മുഴുവന്‍ ചെലവാക്കിയതിനെ തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥിയ്ക്ക് ഫീസ് അടയ്ക്കാനാവാഞ്ഞത്. അച്ഛന്റെ ചികിത്സയ്ക്ക് പണം ചെലവഴിച്ചതിനാല്‍ സെമസ്റ്റര്‍ ഫീസടയ്ക്കാന്‍ തന്റെ കയ്യില്‍ പണമില്ലെന്ന് കുട്ടി സുഹൃത്തുക്കള്‍ക്കയച്ച വാട്സാപ്പ് മെസേജ് ശ്രദ്ധയില്‍പെട്ട മേജര്‍ രവി ഉടന്‍ തന്നെ ഇടപെടുകയായിരുന്നു.

Read Also : പോലീസ് ഉദ്യോഗസ്ഥരുടെ മാനസികസംഘര്‍ഷം കുറയ്ക്കാന്‍ കൗണ്‍സലിങ് സെന്ററുകൾ

വിദ്യാര്‍ത്ഥി പഠിക്കുന്ന തൃക്കാക്കര കെഎംഎം കോളജില്‍ നേരിട്ടെത്തിയാണ് ഫീസടയ്ക്കാനുള്ള പണം അദേഹം നല്‍കിയത്. പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തി, വിദ്യാര്‍ത്ഥിയെ റൂമിലേക്ക് വിളിച്ച് വരുത്തി, 18000 രൂപ വിദ്യാര്‍ത്ഥിയെ കൊണ്ട് തന്നെ പ്രിന്‍സിപ്പലിനു കൊടുത്തു. കടമായാണ് പണം തരുന്നതെന്നും പഠിച്ച് മിടുക്കനായി വലിയ നിലയിലെത്തുമ്‌ബോള്‍ ആവശ്യക്കാരെ സഹായിച്ച് ആ കടം വീട്ടണമെന്നും മേജര്‍ രവി വിദ്യാര്‍ത്ഥിയോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button