തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പെട്ടു മരിച്ച ശുചീകരണ തൊഴിലാളി എന്‍.ജോയിയുടെ കുടുംബത്തിന് ഉറപ്പുകളുമായി സര്‍ക്കാര്‍. ജോയിയുടെ അമ്മ മെല്‍ഹിക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ നല്‍കും. ജോയിയുടെ അനുജനു റെയില്‍വേയോ സര്‍ക്കാരോ ജോലി നല്‍കുമെന്നും വാഗ്ദാനമുണ്ട്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ വിശ്വസിച്ചാണു പ്രതിഷേധങ്ങളിലേക്കു പോകാത്തതെന്നു കുടുംബം പ്രതികരിച്ചു.
ജോയിയെ കണ്ടെത്താന്‍ മഹത്തായ രക്ഷാപ്രവര്‍ത്തനമാണു നടന്നതെന്നും പങ്കെടുത്തവരെ അഭിനന്ദിക്കുന്നതായും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. റെയില്‍വേ ഭൂമിയിലായിരുന്നു അപകടം. സര്‍ക്കാരിനും നഗരസഭയ്ക്കും ഒന്നും ചെയ്യാനാകില്ല. മാലിന്യ സംസ്‌കരണം ഉറപ്പാക്കാന്‍ റെയില്‍വേയുമായി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരെത്തിയില്ല. റെയില്‍വേ ചെയ്യേണ്ട 20 കാര്യങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നെന്നും മന്ത്രി പറഞ്ഞു.
Post Your Comments