Latest NewsIndia

രാജിവെച്ചു സ്ഥലം വിട്ട കണ്ണൻ ഗോപിനാഥനോട് അടിയന്തിരമായി പ്രവേശിക്കുവാൻ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ പ്രളയകാലത്ത് സജീവമായി സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, ചുമടെടുക്കുന്നത് ഉൾപ്പടെയുള്ള ജോലികൾ ചെയ്ത് സോഷ്യൽമീഡിയയുടെ മനം കവരുകയും ചെയ്ത് മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനോട് അടിയന്തിരമായി ജോലിയിൽ പ്രവേശിക്കുവാൻ ഉത്തരവ്.

ALSO READ: മലയാളികള്‍ക്ക് അഭിമാനമായി എം എ യൂസഫലിയുടെ വ്യാപാരശ്യംഖല കൂടുതല്‍ രാജ്യങ്ങളിലേക്ക്

സ്വതന്ത്രമായി അഭിപ്രായം പറയാൻ സാധിക്കുന്നില്ലെന്നു പറഞ്ഞാണ് കണ്ണൻ ഗോപിനാഥൻ കേന്ദ്ര ഭരണ പ്രദേശമായ ദാമൻ ദിയു, ദാദ്ര നദ്ദർ ഹവേലി എന്നിവടങ്ങളിലെ വൈദ്യുത പാരമ്പര്യേതര ഊർജ്ജവകുപ്പ് സെക്രട്ടറി സ്ഥാനത്ത്‌ നിന്ന് രാജി വെച്ചത്. രാജി സ്വീകരിച്ചു കഴിഞ്ഞാൽ മാത്രമേ അതിന്റെ നടപടിക്രമങ്ങളിലേക്ക് കടക്കുകയുള്ളു. അതിനാൽ ഉടൻതന്നെ ജോലിയിൽ പ്രവേശിക്കാനാണ് അദ്ദേഹത്തോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ALSO READ: ചന്ദ്രയാൻ 2 ‘അഭിമാന്യൻ-2 ‘ ആയി ചന്ദ്രനിലേക്ക് കൂടുതൽ അടുക്കുന്നു

പ്രളയസമയത്ത് കേരളത്തിൽ വന്ന് സേവനം നടത്തിയതിനെ മുൻ നിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. അതേസമയം, ഉദ്യോഗസ്ഥൻ രാജിവെയ്ക്കുന്നതിന് മുമ്പായി കേന്ദ്രം ഇക്കഴിഞ്ഞ ജൂലൈയിലാണ് നോട്ടീസ് അയച്ചതെന്നാണ് വിവരം. പ്രളയ കാലത്ത് കേരളത്തിൽ വന്നതിന്റെ റിപ്പോർട്ടുകൾ നൽകിയില്ലെന്ന് നോട്ടീസിൽ ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങൾ ശരിയല്ലെന്ന് നോട്ടീസിന് നൽകിയ മറുപടിയിൽ കണ്ണൻ ഗോപിനാഥൻ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button