Latest NewsInternational

മലയാളികള്‍ക്ക് അഭിമാനമായി എം എ യൂസഫലിയുടെ വ്യാപാരശ്യംഖല കൂടുതല്‍ രാജ്യങ്ങളിലേക്ക്

കെയ്‌റോ:ഈജിപ്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങി ലുലു ഗ്രൂപ്പ്. ഈജിപ്ത് സര്‍ക്കാരിന്റെ സഹകരണത്തോടെ പുതിയ നാല് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കാനാണ് ലുലു ഗ്രൂപ്പ് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച അന്തിമ കരാറില്‍ ലുലു ഗ്രൂപ്പും ഈജിപ്ത് സര്‍ക്കാരും ഒപ്പ് വച്ചു.ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൗലിയുടെ സാന്നിദ്ധ്യത്തില്‍ ക്യാബിനറ്റ് ആസ്ഥാനത്ത് വെച്ചുനടന്ന ചടങ്ങില്‍ വ്യാപാര സഹമന്ത്രി ഇബ്രാഹിം അഷ്മാവി, ഹൗസിംഗ് വകുപ്പ് സഹമന്ത്രി താരിഖ് എല്‍ സെബായി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരാണ് ഒപ്പുവെച്ചത്.

ALSO READ:സൽമാൻ ഖാന്റെ ദയവ് റെയിൽവേ പ്ലാറ്റ്‌ഫോം ഫോം ഗായികയുടെ ഉയരങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നു

കരാര്‍ പ്രകാരം നാല് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തലസ്ഥാനമായ കയ്‌റോയിലും സമീപ നഗരങ്ങളിലും ഈജിപ്ത് സര്‍ക്കാര്‍ നിര്‍മ്മിച്ചു ലുവിന് കൈമാറും.
കൂടാതെ ആറ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ഈജിപ്തിലെ വിവിധ നഗരങ്ങളില്‍ ആരംഭിക്കാന്‍ ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. 3,500 കോടി രുപയാണ് ഈജിപ്തിലെ പ്രവര്‍ത്തന വിപുലീകരണത്തിനായി ലുലു വകയിരുത്തുന്നത്. കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റ ഭാഗമായാണ് ഈജിപ്ത് സര്‍ക്കാര്‍ ലുലു ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.

ALSO READ: കരം അടയ്ക്കുന്ന ഭൂമിപോലും പുറംപോക്കിലാണെന്ന് അധികൃതര്‍; വില്ലേജ് ഓഫീസറുടെ പിഴവില്‍ പെരുവഴിയിലായത് നിരവധി കുടുംബങ്ങള്‍

വ്യാപാര മന്ത്രി അലി അല്‍ മെസെല്‍ഹി, നഗരാസൂത്രണ മന്ത്രി അസെം അല്‍ ഗസര്‍, ലുലു ഈജിപ്ത് ഡയറക്ടര്‍ ജൂസാര്‍ രൂപാവാല, ലുലു ഫിനാന്‍സ് ഡയറക്ടര്‍ പരമേശ്വരന്‍ നമ്പൂതിരി, മറ്റ് ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രസിഡന്റ് അബ്ദെല്‍ ഫത്താ അല്‍ സീസിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഈജിപ്ത് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടുകൂടി മലയാളികളടക്കം 8,000 പരം ആളുകള്‍ക്ക് പുതുതായി ജോലി ലഭിക്കുമെന്ന് എം എ യൂസഫലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button