KeralaLatest News

ജലസംഭരണിയിൽ മാലിന്യം തള്ളിയ യുവാവിനെ കൊണ്ട് പൊലീസ് ചെയ്യിച്ചത്

അരുവിക്കര: ജലസംഭരണിയിൽ മാലിന്യം തള്ളിയ വട്ടിയൂർക്കാവ് സ്വദേശി ശിവരാജനെ പൊലീസ് വിളിച്ചുവരുത്തി മാലിന്യം തിരിച്ചെടുപ്പിച്ചു. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. റിസർവോയർ പ്രദേശങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെയും മാലിന്യങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അരുവിക്കര പോലീസ് അറിയിച്ചു.

ALSO READ: പാലായില്‍ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ രണ്ടുംകൽപ്പിച്ച്, ഇന്നുമുതൽ പ്രചാരണത്തിന്റെ നാളുകൾ

മാലിന്യങ്ങൾ നാട്ടുകാർ കണ്ടത് ജലസംഭരണിക്ക് സമീപമുള്ള തീരം റോഡിൽ കരമനയാറിലെ റിസർവോയറിലാണ്. ശനിയാഴ്ച രാവിലെ പ്ലാസ്റ്റിക് ചാക്കുകളിലാക്കിയ നിലയിലായിരുന്നു മാലിന്യങ്ങൾ. ഇവർ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വട്ടിയൂർക്കാവ് സ്വദേശി ശിവരാജനാണ് മാലിന്യം തള്ളിയതെന്നു കണ്ടെത്തി. തുടർന്ന് ഇയാളെ വിളിച്ചുവരുത്തിയ പോലീസ് കേസെടുത്തശേഷം മാലിന്യങ്ങൾ റിസർവോയറിൽനിന്നു നീക്കം ചെയ്യിച്ചു.

ALSO READ: റേഷൻ കാർഡ്: മുൻഗണനേതര വിഭാഗത്തിലേക്കു മാറ്റിയത് ലക്ഷക്കണക്കിന് കുടുംബങ്ങളെ

അരുവിക്കര ജലസംഭരണിയിലെ റിസർവോയറുകളിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ തള്ളുന്നത് പതിവാണ്. വാഹനങ്ങളിൽ എത്തുന്നവർ രാത്രിസമയത്താണ് മാലിന്യം കൊണ്ടിടുന്നത്. വലിയ പ്ലാസ്റ്റിക് കവറുകളിലാക്കി വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യം ആളൊഴിഞ്ഞ സ്ഥലങ്ങളിൽ തള്ളുകയാണ് ചെയ്യാറ്. വലുതും ചെറുതുമായ എട്ട് ചാക്ക് മാലിന്യങ്ങളാണ് നീക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button