റിയാദ്: സൗദി അറേബ്യയിലെ യാമ്പുവില്‍ നബിയുടേതെന്ന് വിശ്വസിച്ചിരുന്ന കാല്‍പ്പാദ അടയാളങ്ങള്‍ അധികൃതര്‍ പൊളിച്ചു നീക്കി. നിരവധിപ്പേര്‍ അനുഗ്രഹം തേടിയെത്തിയിരുന്ന കാല്‍പാദ അടയാളം നബിയുടേതല്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് പൊളിച്ചു നീക്കിയത്.
ALSO READ: മകനോടൊപ്പം യാത്രചെയ്യവെ ബൈക്ക് മറിഞ്ഞു; ബസിനടിയിലേക്ക് വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
അല്‍ ജാബിരിയയിലെ മലയിലാണ് ഈ കാല്‍പാദ അടയാളമുണ്ടായിരുന്നത്. ഏഷ്യക്കാരായ നിരവധിപ്പേര്‍ ഇവിടെ പ്രാര്‍ത്ഥനകള്‍ നടത്തുകയും അനുഗ്രഹം തേടിയെത്തുകയും ചെയ്തിരുന്നു. മലയിലുണ്ടായിരുന്ന കാല്‍പാദം പ്രവാചകന്‍ മുഹമ്മദ് നബിയുടേതാണ് എന്നായിരുന്നു ഇവിടെയെത്തിയിരുന്നവര്‍ വാദിച്ചിരുന്നത്. ഈ സ്ഥലത്ത് അനുഗ്രഹം തേടിയും പ്രാര്‍ത്ഥനകള്‍ നടത്താനും നിരവധിപ്പേര്‍ എത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് സൗദി ഭരണകൂടം വിഷയത്തില്‍ ഇടപെടുന്നത്. ഈ സ്ഥവം പരിശോധിക്കാനും ആവശ്യമായ അന്വേഷണം നടത്തി തീരുമാനമെടുക്കാനും വിവിധ വകുപ്പുകളിലുള്ള പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. ഈ സമിതിയുടെ പരിശോധനയില്‍ ആയിരങ്ങള്‍ ആരാധിച്ചിരുന്ന ഈ കാല്‍പ്പാടുകള്‍ കോണ്‍ക്രീറ്റിലാണ് പതിഞ്ഞിരിക്കുന്നതെന്ന് കണ്ടത്തി. തുടര്‍ന്നാണ് കഴിഞ്ഞദിവസം ഇത് പൊളിച്ചുനീക്കിയത്.
Post Your Comments