Latest NewsKerala

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കേരളം ഭരിയ്ക്കും : ആത്മവിശ്വാസത്തോടെ രാഹുല്‍ ഗാന്ധി

കോഴിക്കോട്: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കേരളം ഭരിയ്ക്കും ആത്മവിശ്വാസത്തോടെ രാഹുല്‍ ഗാന്ധി. അതേസമയം കേരളത്തിന്റെ പുനര്‍നിര്‍മ്മാണം സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രളയ ദുരിതമുണ്ടായപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ ഒരുമിച്ച് നിന്നു. നിരവധി ദുരിത മേഖലയില്‍ പോയിട്ടുണ്ടെങ്കിലും ഇതുപോലെ ഒരേ മനസ്സായി നില്‍ക്കുന്നവരെ ഇവിടെ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെ പേരിലോ ഇവിടെ ആരെയും വേര്‍തിരിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Read Also : വിജെടി ഹാളിന് അയ്യങ്കാളിയുടെ പേരിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ വിഎസ് അനില്‍കുമാര്‍

ദുരിതബാധിതരുടെ പുനരധിവാസവും തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണവും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ സാധ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button