കറാച്ചി: കറാച്ചിയില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി പാക്കിസ്ഥാന്‍. 290 കി.മി ദൂരപരിധിയുള്ള മിസൈലാണ് പരീക്ഷിച്ചത്. പാക് സൈനിക വക്താവാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. സിന്ധിലെ ദേശീയ വികസന സമുച്ചയ ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനിലാണ് മധ്യദൂര ബാലിസ്റ്റിക് മിസൈലായ ഗസ്‌നവി ഹതഫ് 111 പരീക്ഷിച്ചത്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ളതാണ് ഗസ്‌നവി മിസൈലെന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത്. ഇതേതുടര്‍ന്ന് ഗുജറാത്തില്‍ തുറമുഖങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ALSO READ: മോദി സ്‌തുതി, തരൂരിന്റെ വാദം കേട്ടു; കെ.പി.സി.സി യുടെ നിലപാട് പുറത്ത്
2005ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം മിസൈല്‍ പരീക്ഷണങ്ങള്‍ നേരത്തെ അറിയിക്കണമെന്നുണ്ട്. ഇതു പ്രകാരം ഓഗസ്റ്റ് ഇരുപത്തിയാറാം തീയതിയാണ് മിസൈല്‍ പരീക്ഷണമെന്ന് പാക്കിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചിരുന്നു. കരാര്‍ പ്രകാരം പരീക്ഷണത്തിന് മൂന്ന് ദിവസം മുന്‍പ് ഇരുരാജ്യങ്ങളും മിസൈല്‍ പരീക്ഷണങ്ങളെക്കുറിച്ച് പരസ്പരം അറിയിക്കേണ്ടതാണ്.
2004ല്‍ ആണ് മദ്ധ്യദൂര ബാലിസ്റ്റിക് മിസൈലായ ഗസ്‌നവി ഹതഫ് 111 ആദ്യമായി അവതരിപ്പിക്കുന്നത്. 2012ലാണ് ഹൈപ്പര്‍സോണിക് ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന മിസൈല്‍ പാക്ക് സേനയുടെ ഭാഗമായത്. 5256 കിലോഗ്രാം ഭാരമുള്ള ഗസ്‌നവി മിസൈലിന് 9.64 മീറ്റര്‍ നീളവും 0.99 മീറ്റര്‍ വ്യാസവുമുണ്ട്. സിംഗിള്‍ സ്റ്റേജ് സോളിഡ് ഫ്യുവല്‍ റോക്കറ്റ് മോട്ടോറിന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മിസൈലിന് 290 കിലോമീറ്റര്‍ ദൂര പരിധിയുണ്ട്. 2017 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം പാക്കിസ്ഥാന്റെ കൈവശം 30 ഗസ്‌നവി മിസൈലുകള്‍ ഉണ്ടെന്നാണ് കണക്ക്.
Post Your Comments