ന്യൂഡൽഹി: ആദായ നികുതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ആദായ നികുതി നിയമത്തിനു മാറ്റങ്ങൾ നിർദേശിക്കാൻ നിയോഗിക്കപ്പെട്ട സമിതി നൽകിയ റിപ്പോർട്ടിൽ 10 ശതമാനം വരെ നികുതി കുറയ്ക്കാൻ നിർദേശങ്ങളുണ്ടെന്നാണു സൂചന.
അഞ്ചു ലക്ഷം രൂപ മുതൽ 10 ലക്ഷം വരെ വാർഷിക വരുമാനമുള്ളവരുടെ ആദായനികുതി ഇപ്പോൾ നൽകുന്ന 20 ശതമാനത്തിൽനിന്ന് 10% ആയി കുറഞ്ഞേക്കും. 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ നിലവിൽ 30% നികുതി നൽകേണ്ടിവരുന്നത് 20% ആയി കുറയ്ക്കാനും ശുപാർശ നൽകി. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അംഗം അഖിലേഷ് രഞ്ജൻ അധ്യക്ഷനായ സമിതി ഈ മാസം 19നാണ് ധനമന്ത്രിക്കു റിപ്പോർട്ട് നൽകിയത്.
രണ്ടു കോടിയിൽ കൂടുതൽ വരുമാനമുള്ളവർക്ക് സർചാർജ് ഒഴിവാക്കി 35% നികുതി ചുമത്താമെന്നും ശുപാർശയുണ്ട്. നിലവിൽ 5 ലക്ഷം വരെ നികുതി റിബേറ്റ് ഉണ്ട്. വരുമാനം 5 ലക്ഷത്തിൽ കൂടിയാൽ മാത്രമാണ് നികുതി ഈടാക്കുന്നത്. പുതിയ നിരക്കുകൾ വരുമ്പോൾ 5 ലക്ഷംവരെയുള്ള റിബേറ്റ് പരിഷ്കരിക്കുമോയെന്നു വ്യക്തമല്ല.
Post Your Comments