മുംബൈ: രാജീവ് ഗാന്ധി വധക്കേസില്‍ 28 വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. പേരറിവാളന്‍, നളിനി എന്നിവര്‍ ഉള്‍പ്പടെ ഏഴ് പ്രതികളെയും മോചിപ്പിക്കണ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ കണക്കിലെടുത്ത് പ്രതികളുടെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ALSO READ: പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷിച്ചു; ജാഗ്രതാ നിര്‍ദ്ദേശം
കേസില്‍ എല്ലാ കുറ്റവാളികളെയും വിട്ടയക്കാന്‍ 2018 സെപ്തംബര്‍ ഒന്‍പതിന് തമിഴ്നാട് സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രമേയം ഇപ്പോഴും ഗവര്‍ണറുടെ പരിഗണനയിലാണ്. 1991 മെയ് 21ന്് ചെന്നൈക്ക് സമീപത്തെ ശ്രീപെരുംപുത്തൂരില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതിനിടെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ചാവേര്‍ സ്ഫോടനത്തെ തുടര്‍ന്ന് കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത് പേരറിവാളനും, നളിനിയും ഉള്‍പ്പടെ ഏഴ് പേര്‍ക്കാണ്. 2000ത്തില്‍ നളിനിയുടെ വധശിക്ഷ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം തമിഴ്നാട് സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചിരുന്നു.
41 പ്രതികളുണ്ടായിരുന്ന കേസില്‍ 26 പേര്‍ക്കും ടാഡ കോടതി 1998ല്‍ വധശിക്ഷ വിധിച്ചു. 1999ല്‍ മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചിരുന്നു. റോബര്‍ട്ട് പയസ്, ജയകുമാര്‍, നളിനി, രവിചന്ദ്രന്‍ എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. കേസിലുള്‍പ്പെട്ട മറ്റ് 19 പേരെ വെറുതെവിട്ടിരുന്നു.
Post Your Comments