
ന്യൂഡല്‍ഹി: കശ്മീരിനെ ചൊല്ലി ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് പാകിസ്ഥാനെന്ന് വ്യക്തമായ തെളിവ് . ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെന്നുള്ളത് പാകിസ്ഥാന്റെ വീരവാദമാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. പാക്കിസ്ഥാന്‍ കമാന്‍ഡോകള്‍ കച്ച് മേഖലയില്‍ നുഴഞ്ഞു കയറിയതായി അറിവില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍.
പാക് നുഴഞ്ഞു കയറ്റത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ പ്രതിരോധ മന്ത്രാലയത്തോട് ചോദിക്കണമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യയുടെ സുരക്ഷ സേനാ സജ്ജമാണെന്നും വ്യക്തമാക്കി. അതേസമയം, ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെന്നുള്ളത് പാകിസ്ഥാന്റെ വീരവാദം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Read Also :പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷിച്ചു; ജാഗ്രതാ നിര്‍ദ്ദേശം
കൂടാതെ, പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമമാണ് പാക് നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും ഇന്ത്യയില്‍ കശ്മീരിനെ ചൊല്ലി പ്രശനങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് പാക് ശ്രമമെന്നും രവീഷ് പറഞ്ഞു.
നിരുത്തരവാദപരമായ പ്രസ്താവനകളാണ് പാക് മന്ത്രിമാര്‍ നടത്തുന്നതെന്നും ആശങ്കാജനകമായ സാഹചര്യമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും രവീഷ് കുമാര്‍ പറഞ്ഞു.
വ്യോമപാതകള്‍ അടച്ചെന്ന് ഇന്ത്യയെ പാക്കിസ്ഥാന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും പാക്കിസ്ഥാന്റെ മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് ഇന്ത്യക്ക് അറിവുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന പാക് നടപടിയില്‍ ശക്തമായ പ്രതിഷേധവും അദ്ദേഹം അറിയിച്ചു. ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ ഇന്ത്യ സംയമനത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് രവീഷ് വ്യക്തമാക്കി. പാക്കിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയ്ക്കയച്ച കത്തിന് അതെഴുതിയ കടലാസിന്റെ വില പോലുമില്ലെന്ന് പറഞ്ഞ അദ്ദേഹം കശ്മീരില്‍ മരുന്നുകള്‍ ലഭിക്കുന്നില്ലെന്ന വാര്‍ത്തകള്‍ തള്ളി.
ഒക്ടോബറിനു ശേഷം ഇന്ത്യാ-പാക് യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന്‍ റെയില്‍വേ മന്ത്രി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments