ബംഗളൂരു: നിയമസഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ടതിന്റെ പേരില്‍ നടപടി നേരിട്ട ലക്ഷ്മണ് സാവദിയെ ഉപമുഖ്യമന്ത്രിയാക്കിയതിന് എതിരേ വിമർശനവുമായി കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സാവദിയെ ഉപമുഖ്യമന്ത്രിയാക്കാന്‍ ബിജെപിക്കു നാണമില്ലേയെന്ന് സിദ്ധരാമയ്യ ചോദിക്കുകയുണ്ടായി.
Read also: കര്‍ണാടക നിയമസഭയില്‍ ബിജെപിയുടെ മുഴുരാത്രി പ്രതിഷേധം
2012ല്‍ ബി.എസ്.യെദിയൂരപ്പ മന്ത്രിസഭയില്‍ അംഗമായിരിക്കേയാണ് ലക്ഷ്മണും മറ്റ് രണ്ട് മന്ത്രിമാരും നിയമസഭയിലിരുന്ന് അശ്ലീലവീഡിയോ കാണുകയും നടപടി നേരിടുകയും ചെയ്തത്. തുടര്‍ന്ന് മൂവരും രാജിവെച്ചിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന്റെ മഹേഷ് കുമട്ടല്ലിയോട് ലക്ഷ്മണ് പരാജയപ്പെട്ടിരുന്നു.
Post Your Comments