ഇസ്ലാമാബാദ്: ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെ വാദങ്ങൾ ചൂണ്ടിക്കാട്ടി ഐക്യ രാഷ്ട്രസഭയെ സമീപിച്ച് പാകിസ്ഥാൻ. കശ്മീരിൽ ജനങ്ങൾ മരിക്കുകയാണെന്ന കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വ്യാജ വാദംചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാൻ യുഎന്നിനെ സമീപിച്ചിരിക്കുന്നത്. കശ്മീർ വിഷയത്തിൽ ആഗോള തലത്തിൽ ഒറ്റപ്പെട്ടു പോയ പാകിസ്ഥാൻ അവസാന ശ്രമമെന്ന നിലയിലാണ് വീണ്ടും യുഎന്നിനെ സമീപിച്ചിരിക്കുന്നത്.
Read also: ഇന്ത്യക്ക് 36 റഫാൽ വിമാനങ്ങൾ കൂടി വാഗ്ദാനം ചെയ്ത് ഫ്രാൻസ്; ആശങ്കയോടെ പാകിസ്ഥാൻ
കശ്മീരിൽ അക്രമസംഭവങ്ങൾ അരങ്ങേറുകയാണെന്നും ജനങ്ങൾ മരിക്കുകയാണെന്നുമായിരുന്നു രാഹുലിന്റെ വാദം. എന്നാൽ കശ്മീരിൽ സംഭവിച്ച മൂന്ന് മരണങ്ങൾക്ക് പിന്നിലും പാകിസ്ഥാനോ വിഘടനവാദികളോ ആയിരുന്നു. രാഹുലിന്റെ പൂർണമായും തെറ്റാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Post Your Comments