ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനക്ക് കരുത്ത് പകരാൻ 36 റഫാൽ വിമാനങ്ങൾ കൂടി വാഗ്ദാനം ചെയ്ത് ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ചർച്ച നടത്തുമെന്നാണ് സൂചന. കൂടാതെ പ്രതിരോധം, വാണിജ്യ സഹകരണം എന്നിവയടക്കം വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.
Read also: റഫാൽ വിഷയത്തിൽ കേന്ദ്രം പുതിയ സത്യവാങ്മൂലം നല്‍കി : വിവരങ്ങൾ ഇങ്ങനെ
ചുറ്റുവട്ടത്തുള്ള എല്ലാ ശത്രുവിമാനങ്ങളെയും തകർക്കാൻ ശേഷിയുള്ള ലോംഗ് റേഞ്ച് എയർ ടു എയർ മിസൈൽ സാങ്കേതിക വിദ്യയാണ് വിമാനങ്ങളോടൊപ്പം ഫ്രാൻസ് ഇന്ത്യക്ക് കൈമാറുന്നത്. സെപ്റ്റംബർ 19ന് റഫാൽ വിമാനങ്ങളുടെ ആദ്യ കൈമാറ്റം നടത്താനാണ് നിലവിൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ ധാരണയായിരിക്കുന്നത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനായി രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ഫ്രാൻസിലേക്ക് പോകും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ റഫാൽ വിമാനങ്ങളുടെ കൈമാറ്റം പൂർത്തീകരിക്കും.
Post Your Comments