കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിലെ ഫ്‌ലാറ്റില്‍ ഒന്‍പതു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പുലിയൂര്‍ പെരിശേരി സ്വദേശി രാജേഷ്, കൃഷ്ണപ്രിയ ദമ്പതികളുടെ മകളായ തീര്‍ത്ഥയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് തീര്‍ത്ഥ. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഈ സമയം കുട്ടി വീട്ടില്‍ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞു വരുന്ന കുട്ടിയുടെ അമ്മയെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വരാന്‍ പോയതായിരുന്നു പിതാവ്.
വീട്ടില്‍ തിരിച്ചെത്തിയ മാതാപിതാക്കള്‍ കുട്ടിയെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയിലാണു കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ അബ്ബാസിയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഫോറന്‍സിക് നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Post Your Comments