ചവറ: മുഖ്യമന്ത്രി പിണറായി വിജയനും, ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചിരിക്കുകയാണ് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എന്‍. പത്മലോചനന്‍. ഈ നാട്ടില്‍ ഒരു സബ് ഇന്‍സ്പെക്ടര്‍ പൊലീസ് രാജ് പ്രഖ്യാപിക്കുന്നു. ഇതിനു പിണറായി വിജയന്‍ മറുപടി പറയണം. ഞാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരനാണ്. വിവരം സി.പി.എം ജില്ല സെക്രട്ടറിയുമായി സംസാരിക്കുമെന്നും പത്മലോചനന്‍ പറഞ്ഞു.
ചവറ ഐ.ആര്‍.ഇയില്‍ ആശ്രിതനിയമനം നടപ്പാക്കുന്നതിന് കാലതാമസം നേരിടുന്നതില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയന്‍ 47 ദിവസമായി നടത്തുന്ന തൊഴിലാളിസമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: സേവനം നല്‍കാന്‍ ഓലയും എഴുത്താണിയും പോര; വി എസ് അച്യുതാനന്ദന്‍
പിണറായി വിജയന്റെ പൊലീസ് ഭരണം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചവറ എസ്.ഐ 11 തൊഴിലാളികള്‍ക്ക് സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതാണ് പത്മലോചനനെ ചൊടിപ്പിച്ചത്. ജനങ്ങളെ വിരട്ടാനുള്ള അവകാശമൊന്നും പൊലീസിനില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments