Latest NewsInternational

ഗ്രീന്‍ലാന്‍ഡ് കിട്ടിയില്ലെങ്കിലെന്താ പാകിസ്ഥാന്‍ ഉണ്ടല്ലോ… പാപ്പരായ പാകിസ്ഥാനെ ചുളുവിലയ്ക്ക് വാങ്ങാം എന്ന് ട്രംപിന് ഉപദേശവുമായി സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചാകര… പാകിസ്ഥാന്‍ വാങ്ങണമെങ്കില്‍ മോദിയുടെ അനുവാദം വേണമെന്നും ഉപദേശം

ഗ്രീന്‍ലാന്‍ഡ് കിട്ടിയില്ലെങ്കിലെന്താ പാകിസ്ഥാന്‍ ഉണ്ടല്ലോ… ട്രംപിന് ഉപദേശവുമായി സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചാകര… പാകിസ്ഥാന്‍ വാങ്ങണമെങ്കില്‍ മോദിയുടെ അനുവാദം വേണമെന്നും ഉപദേശം . ഗ്രീന്‍ ലാന്‍ഡ് വാങ്ങാന്‍ കഴിയാത്തതില്‍ നിരാശനാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അടുത്തിടെയാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഗ്രീന്‍ ലാന്‍ഡ് വാങ്ങാന്‍ താല്പര്യം കാട്ടിയത് . ഈ വാര്‍ത്ത വാള്‍ സ്ട്രീറ്റ് ജര്‍ണല്‍ ആദ്യം പുറത്തുവിട്ടുവെങ്കിലും തമാശയായിട്ടാണ് എല്ലാവരും ഇതിനെ എടുത്തത്. പിന്നീടാണ് ട്രംപ് കാര്യമായാണ് ഈ ആഗ്രഹം മുന്നോട്ട് വച്ചതെന്ന് വ്യക്തമായത് . എന്നാല്‍ ട്രമ്പിന്റെ ഈ ആഗ്രഹം നടക്കില്ലെന്ന് ഗ്രീന്‍ ലാന്‍ഡ് അധികൃതര്‍ തന്നെ വ്യക്തമാക്കി . തുടര്‍ന്ന് നിരാശയില്‍ കഴിയുന്ന ട്രമ്പിനോടാണ് ഇപ്പോള്‍ ചുളുവിലയ്ക്ക് പാകിസ്ഥാന്‍ കിട്ടുമെന്ന് സോഷ്യല്‍ മീഡിയ പറയുന്നത്.

Read Also : കശ്മീർ വിഷയത്തിൽ ആഗോള തലത്തിൽ ഒറ്റപ്പെട്ട് നിൽക്കുന്ന പാകിസ്ഥാന് വീണ്ടും തിരിച്ചടി

ആകെ കടക്കെണിയില്‍ നില്‍ക്കുകയാണ് പാകിസ്ഥാനെന്നും ,ഇപ്പോഴാണെങ്കില്‍ തുച്ഛമായ പണം നല്‍കി അടിച്ചെടുക്കാമെന്നുമാണ് ട്രമ്പിനു നല്‍കുന്ന ഉപദേശം . വളരെ വിഷമകരമായ ജീവിതമാണ് പാകിസ്ഥാനിലേതെന്നും സോഷ്യല്‍ മീഡിയ ഓര്‍മ്മിപ്പിക്കുന്നു .

Read Also : കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ വിമാനം പറത്താന്‍ ആള്‍മാറാട്ടം : `പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

ഔദ്യോഗിക അറിയിപ്പുകള്‍ക്കടക്കം കടലാസുപയോഗിക്കുമ്പോള്‍ രണ്ടുവശങ്ങളും എഴുതുവാനോ പ്രിന്റ് ചെയ്യുവാനോ ഉപയോഗിക്കണം, ഓഫീസുകളില്‍ മീറ്റിംഗുകള്‍ നടക്കുന്ന അവസരത്തില്‍ ചായ പോലും നല്‍കരുത് , സര്‍ക്കാര്‍ ഓഫീസുകളിലേക്കായി പത്രങ്ങളും മാഗസിനുകളും എന്തിനു വാഹനങ്ങള്‍ പോലും വാങ്ങരുത് ഇങ്ങനെയൊക്കെ മുണ്ട് മുറുക്കി ഉടുത്താണ് പാകിസ്ഥാന്‍ മുന്നോട്ട് പോകുന്നതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button