Latest NewsIndia

കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ വിമാനം പറത്താന്‍ ആള്‍മാറാട്ടം : `പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

ന്യൂഡല്‍ഹി : കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ വിമാനം പറത്താന്‍ ആള്‍മാറാട്ടം,`പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അമിത് ഷായുടെ വിമാനം പറത്താന്‍ അവസരം ലഭിക്കുന്നതിനുവേണ്ടി ആള്‍മാറാട്ടം നടത്തിയെന്ന കേസിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.. വിങ് കമാന്‍ഡര്‍ ജെ.എസ് സങ്വാനെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുള്ളത്.

Read Also : പാകിസ്ഥാനില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്ത ഇമ്രാന്‍ ഖാന് കശ്മീരിലെ ജനാധിപത്യത്തെ കുറിച്ച്‌ സംസാരിക്കാന്‍ അവകാശമില്ല : വിമർശനവുമായി ബിലാവൽ ഭൂട്ടോ

ബിഎസ്എഫ് പൈലറ്റായിരുന്ന സങ്വാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഇ-മെയില്‍ അക്കൗണ്ട് ഉണ്ടാക്കി ആള്‍മാറാട്ടത്തിലൂടെയാണ് ഇയാള്‍ അമിത് ഷായുടെ വിമാനം പറത്താന്‍ അനുമതി നേടിത്. കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുത്തിട്ടുള്ള പൈലറ്റാണ് സങ്വാന്‍.

Read Also : തന്റെ പ്രസ്താവന വളച്ചൊടിച്ചു : മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് താനെന്നു ശശി തരൂർ

അമിത് ഷായുടെ വിമാനം പറത്താന്‍ അദ്ദേഹത്തിന് അനുമതി നല്‍കണമെന്ന് ശുപാര്‍ശചെയ്ത് ബിഎസ്എഫിന്റെ എയര്‍ വിങ്ങില്‍നിന്ന് നിരവധി ഇ മെയിലുകള്‍ എല്‍ആന്‍ഡ്ടിക്ക് ലഭിച്ചിരുന്നു. വിഐപി യാത്രകള്‍ക്കായി ബിഎസ്എഫിന് വിമാനങ്ങള്‍ എത്തിക്കുന്നത് എല്‍ആന്‍ഡ്ടിയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ബിഎസ്എഫിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അമിത് ഷായുടെ വിമാനം പറത്താന്‍ സങ്വാന് അനുമതി നല്‍കിയതിന് പിന്നാലെയാണ് ആള്‍മാറാട്ടം പുറത്തായത്.

വിഐപി വിമാനം പറത്തുന്നതിനുള്ള മതിയായ യോഗ്യത അദ്ദേഹത്തിനില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്തിനാണ് സങ്വാന്‍ ആള്‍മാറാട്ടത്തിലൂടെ അമിത്ഷായുടെ വിമാനം പറത്താന്‍ അനുമതി നേടിയതെന്ന് ആന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button