Latest NewsInternational

കശ്മീർ വിഷയത്തിൽ ആഗോള തലത്തിൽ ഒറ്റപ്പെട്ട് നിൽക്കുന്ന പാകിസ്ഥാന് വീണ്ടും തിരിച്ചടി

കാബൂൾ: പാകിസ്ഥാന് വീണ്ടും തിരിച്ചടി. അഫ്ഗാൻ അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണ് പാകിസ്ഥാനെന്ന് ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാൻ ഐക്യരാഷ്ട്രസഭയ്ക്ക് പരാതി നൽകി. അഫ്ഗാനിസ്ഥാന്റെ അതിർത്തി പാകിസ്ഥാൻ ലംഘിക്കുന്നതായും സൈനിക പോസ്റ്റുകൾ സ്ഥാപിക്കുന്നതായും ഈ മേഖലയിൽ കടന്നുകയറുന്നുവെന്നും പരാതിയിലുണ്ട്. ആഗസ്റ്റ് 19 നും 20 നും കുനാർ പ്രവിശ്യയിലെ ഷെൽതാൻ ജില്ലയിലേക്ക് ഇരുനൂറു റോക്കറ്റുകൾ പാകിസ്ഥാൻ അയച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

Read also: പാകിസ്ഥാനില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്ത ഇമ്രാന്‍ ഖാന് കശ്മീരിലെ ജനാധിപത്യത്തെ കുറിച്ച്‌ സംസാരിക്കാന്‍ അവകാശമില്ല : വിമർശനവുമായി ബിലാവൽ ഭൂട്ടോ

പല പ്രാവശ്യം ഈ വിഷയം പാകിസ്ഥാനുമായി സംസാരിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് മാത്രമല്ല പ്രകോപനം തുടരുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ യുഎൻ സുരക്ഷ സമിതി വിഷയത്തിൽ ഇടപെടണമെന്നും അഫ്ഗാൻ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button