കണ്ണൂർ: സ്വന്തം അക്കൗണ്ടുള്ള ശാഖയ്ക്ക് പുറത്തും ഇടപാടുകാർക്ക് കൂടുതൽ സൗകര്യങ്ങളുമായി എസ്ബിഐ. അക്കൗണ്ടുള്ള ശാഖയ്ക്ക് പുറത്തുള്ള ശാഖകളിൽ ലഭ്യമാകാതിരുന്ന 30 സേവനങ്ങൾ ഇനി ഇടപ്പാടുകാർക്ക് ലഭിക്കും.
Read also: ആ പ്രചാരണം തെറ്റ്; വ്യക്തത വരുത്തി എസ്ബിഐ
പുതിയ സൗകര്യങ്ങളിൽ ചിലത് നോക്കാം;
* ക്ലിയറിങ്ങിനുള്ള ചെക്കുകൾ ഏത് ശാഖയിലും നിക്ഷേപിക്കാം.
*ഡെബിറ്റ് കാർഡ് അന്വേഷണം ഏത് ശാഖയിലും നടത്താം.
*എ.ടി.എം കാർഡിനുള്ള അപേക്ഷ നൽകാം.
*ഇന്റർനെറ്റ് ബാങ്കിങ്ങിനുള്ള സൗകര്യം.
*ഏത് ശാഖയിൽ നിന്നും അക്കൗണ്ട് സ്റ്റേറ്റ്മെന്റ്.
*സ്റ്റാൻഡിങ് ഓർഡറുകൾ നൽകാം.
*ചെക്ക് ബുക്കിനുള്ള അപേക്ഷ.
*ലോൺ അക്കൗണ്ടുകളിൽ ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം.
*ചെക്ക് ഉപയോഗിച്ച് ലോൺ അക്കൗണ്ടിൽ പണം നിക്ഷേപിക്കൽ.
*ലോൺ അക്കൗണ്ട് പലിശ സർട്ടിഫിക്കറ്റുകൾ.
*ചെക്കുകൾ നിർത്തിവെക്കൽ.
Post Your Comments