കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണമികവില്‍ അഭിനന്ദിച്ച് ട്വീറ്റിട്ട ശശി തരൂരിന് ശശി തരൂരിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മോദി സ്തുതി തുടരുകയാണെങ്കില്‍ എംപിയായ ശശി തരൂരിനെ ബഹിഷ്‌കരിക്കുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. തന്റെ പാരമ്പര്യം ചോദ്യം ചെയ്യാന്‍ തരൂര്‍ ആയിട്ടില്ല. തരൂര്‍ കേരളത്തെ മനസിലാക്കാന്‍ തുടങ്ങിയിട്ട് എട്ടുവര്‍ഷമേ ആയിട്ടുള്ളു. അതുകൊണ്ടാണ് തന്റെ കോണ്‍ഗ്രസ് പാരമ്പര്യത്തെ കുറിച്ച് അറിയാത്തതെന്നും മുരളീധരന്‍ പറഞ്ഞു.
Read Also : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച മുൻനിലപാട് മാറ്റാതെ ശശി തരൂര്‍ എംപി
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ച് സംസാരിച്ചെന്ന ആക്ഷേപത്തില്‍ കെപിസിസി തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ മോദി അനുകൂല നിലപാടില്‍ മാറ്റമില്ലെന്ന് തരൂര്‍ പറഞ്ഞു. മോദിയുടെ നയങ്ങളെ എന്നും നഖശിഖാന്തം എതിര്‍ത്തിട്ടുള്ള ആളാണ് താന്‍. തന്റെ ട്വീറ്റ് മോദി സ്തുതിയായി വളച്ചൊടിക്കുകയായിരുന്നെന്ന് തരൂര്‍ പറഞ്ഞു.
Read Also :പൊതുജനം രാഹുൽ ഗാന്ധിക്ക് തക്ക മറുപടി നൽകിയതാണ്; ആശങ്ക വേണ്ടെന്ന് നിർമ്മല സീതാരാമൻ
മോദി ചെയ്ത നല്ല കാര്യങ്ങള്‍ അംഗീകരിക്കണമെന്ന് ജയറാം രമേശ് പറഞ്ഞതിനെ അനുകൂലിക്കുകയാണ് താന്‍ ചെയ്തത്. ഇത് 2014 മുതല്‍ ഞാന്‍ പറയുന്നതാണ്. ഇതിനെയാണ് മോദി സ്തുതിയായി വളച്ചൊടിച്ചത്.
Post Your Comments