ന്യൂ ഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച മുൻനിലപാട് മാറ്റാതെ ശശി തരൂര്‍ എംപി. മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട കാര്യമില്ല. തന്നെപ്പോലെ മോദിയെ എതിര്‍ത്ത മറ്റൊരാളുണ്ടാവില്ല. താന്‍ ബിജെപിയെ അനുകൂലിക്കുന്ന ആളല്ല മോദിയേയും ബിജെപിയയേും തന്നോളം വിമര്‍ശിച്ച വേറെയാരുമുണ്ടാവില്ലെന്നു ശശി തരൂർ പറയുന്നു.
എതിര്‍ക്കുന്നവർ കേരളത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നതാണ് അനാവശ്യ വിവാദങ്ങള്‍ക്ക് കാരണം. കെപിസിസി പ്രസിഡന്റിന് തെറ്റിദ്ധാരണയുണ്ടെങ്കിൽ ഫോണിൽ വിളിച്ചെങ്കിലും ചോദിക്കാമായിരുന്നു. താനാരോടും ഇക്കാര്യത്തില്‍ വിവാദത്തിനില്ല. മനു അഭിഷേക് സിംഗ്‍വിയും ജയറാം രമേശും താനുമടക്കം പറയുന്നത് പാർട്ടിയെ രക്ഷിക്കാനാണെന്നും നല്ലതിനെ അംഗീകരിക്കണമെന്നതിൽ ഉറച്ചു നിൽക്കുന്നെന്നും തരൂർ പറഞ്ഞു.
Post Your Comments