മീററ്റ്: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയതെന്ന് സംശയിച്ച് കച്ചവടക്കാരനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മീററ്റിലെ ഷാജഹാന്‍പൂര്‍ പ്രദേശത്തായിരുന്നു കച്ചവടക്കാരന്‍ ആക്രമണത്തിനിരയായത്. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
ഹരിയാനയിലെ ഭിവാനി നിവാസിയായ ആസാദ് ആണ് കിത്തോര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഷാജഹാന്‍പൂര്‍ പട്ടണത്തിവെച്ച് പ്രദേശവാസികളുടെ ആക്രമണത്തിന് ഇരയായത്. ആസാദ് ഔഷധസസ്യങ്ങള്‍ വില്‍ക്കുന്നതിനായാണ് ഇവിടെയെത്തിയത്. എന്നാല്‍ ചിലര്‍ തെറ്റിദ്ധരിച്ച് ഇയാളെ ആക്രമിച്ചതാണെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എസ്പി ി അഖിലേഷ് നാരായണ്‍ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആക്രമണത്തിനിരയായ ആസാദ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നജീം, നസീം, പവന്‍, ഇമ്രാന്‍, ഷാജാദ്, അനസ്, അവ്നീഷ്, മുസ്താജി എന്നിവരെയാണ് അറസ്റ്റിലായ പ്രതികള്‍. ഷാജഹാന്‍പൂരി സ്വദേശികളാണ് ഇവര്‍.
Post Your Comments