കുവൈറ്റ് : പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ജാഗ്രതാ നിര്‍ദേശം . കുവൈറ്റിലെ പ്രവാസികള്‍ക്കാണ് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന പ്രവാസികളെ ഫോണില്‍ വിളിച്ചു തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്.
Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലേയ്ക്ക് : ഏറ്റവും തന്ത്രപ്രധാനമായ ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കും
ഇന്ത്യന്‍ എംബസിയില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി വ്യക്തികളില്‍ നിന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും ശേഖരിച്ച് ഇതുപയോഗിച്ച് തട്ടിപ്പ് നടത്തുകയാണ് ഇവരുടെ പതിവ്. വ്യക്തി വിവരങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയാണു ഇത്തരം സംഘങ്ങള്‍ ബന്ധപ്പെടുന്നത്.
Read Also : ഒമാനിൽ വാഹനാപകടം : അഞ്ചു പേർക്ക് ദാരുണാന്ത്യം
നിരവധി പേരാണ് ഇവരുടെ വലയില്‍ കുടുങ്ങുന്നത്. പ്രത്യേകിച്ചും തുടക്കക്കാരായ പ്രവാസികളാണ് ഇതിലേറെയും .
Post Your Comments