KeralaLatest News

സർക്കാർ റിസോർട്ടിൽ വൻ ധൂർത്ത്; ടൂറിസം വകുപ്പിന് കോടികൾ നഷ്ടമായതിങ്ങനെ

കോട്ടയം: ടൂറിസം വകുപ്പിന് കീഴിലുള്ള സർക്കാർ റിസോർട്ടിൽ വൻ ധൂർത്ത്. അറ്റകുറ്റപ്പണിയെന്ന പേരിലാണ് കോടികൾ പൊടിച്ചുള്ള വൻ ധൂർത്ത് നടക്കുന്നത്.

ALSO READ: ഓട്ടിസം ബാധിച്ച കുട്ടിയോട് അദ്ധ്യാപകന്റെ ലൈംഗികാതിക്രമം; കേസിൽ നിന്ന് രക്ഷിക്കുന്നത് പൊലീസോ? കുട്ടിയുടെ ബന്ധുക്കൾ പറയുന്നതിങ്ങനെ

പന്ത്രണ്ട് കോടി ചെലവിട്ടിട്ട് രണ്ട് വര്‍ഷമായിട്ടും ഇതുവരെയും ഒരു പണിയും പൂർത്തിയായില്ല. റിസോര്‍ട്ട് അടച്ച് ഇട്ടിരിക്കുന്നതിനാല്‍ കോടികളുടെ നഷ്ടമാണ് ടൂറിസം വകുപ്പിന് ഉണ്ടാകുന്നത്.

പുതുതായി ഇറക്കിയ കമ്പിയും മറ്റും മഴ നനഞ്ഞ് തുരുമ്പെടുക്കുകയും കട്ടിലും മെത്തയും ചിതലെടുക്കുകയും ചെയ്തു. ഇലക്ട്രോണിക്സ് സാധനങ്ങളെല്ലാം പൊളിച്ചിട്ടിരിക്കുകയാണ്. മരങ്ങള്‍ എറെക്കുറെ മുറിച്ച് മാറ്റിയ അവസ്ഥയിലാണ്. കുമരകത്തെ സ്വകാര്യ റിസോര്‍ട്ടുകളെ വെല്ലുന്നതായിരുന്നു സര്‍ക്കാരിന്‍റെ ഈ വാട്ടര്‍സ്കേപ്പ് റിസോര്‍ട്ട്. എന്നാൽ ഇന്ന് അതിന്‍റെ അവസ്ഥ വളരെ ദയനീയമാണ്. കോട്ടേജുകളെല്ലാം പൊളിച്ചിട്ടിരിക്കുന്ന അവസ്ഥയിലാണ്.

ALSO READ: ഇന്നു പ്രസവിച്ച ഭാര്യയും, കുഞ്ഞും ടൂറിന് വന്നേ പറ്റു; വാശി പിടിച്ച ഭർത്താവിന് സംഭവിച്ചത്

ആകെ ഇവിടെ പുതുതായി വന്നത് ഒരു റിസപ്ഷൻ സെന്‍റര്‍ മാത്രം. 2017 പണി തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ കരാറെടുത്തിരുന്ന തൃശ്ശൂരിലെ ലേബര്‍ സൊസൈറ്റി പിൻവാങ്ങി. ഉപകരാറുകാരൻ പണി തുടങ്ങിയെങ്കിലും ഇഴയുകയാണ്. സ്വകാര്യ റിസോര്‍ട്ടുകള്‍ സഞ്ചാരികളെ ആകര്‍ഷിച്ച് നേട്ടം കൊയ്യുമ്പോള്‍ കുമരകത്തെ സര്‍ക്കാര്‍ റിസോര്‍ട്ട് നോക്ക് കുത്തിയായി തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button