Latest NewsKeralaNews

സംസ്ഥാനത്ത് ‘ഗോത്ര ഗ്രാമം’ പദ്ധതിക്ക് തുടക്കമിട്ട് ടൂറിസം വകുപ്പ്

രണ്ട് ഏക്കർ ഭൂമിയിലാണ് ഗോത്ര ഗ്രാമം സജ്ജമാക്കുക

സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ‘ഗോത്ര ഗ്രാമം’ പദ്ധതിക്ക് തുടക്കമിടുന്നു. കേരളത്തിന്റെ ഗോത്ര സംസ്കാരത്തെ അന്താരാഷ്ട്ര തലത്തിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗോത്ര ഗ്രാമം എന്ന പുതിയ പദ്ധതിക്ക് രൂപം നൽകുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷനും, ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ആദ്യഘട്ടം നടത്തിപ്പിനായി 1.27 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിട്ടുണ്ട്.

കേരളത്തിലെ വിവിധ ഗോത്ര വിഭാഗങ്ങളുടെ തനത് ജീവിതശൈലി, കലാരൂപങ്ങൾ, കരകൗശല നിർമ്മിതി, ഭക്ഷണവൈവിധ്യം തുടങ്ങിയവ സഞ്ചാരികൾക്ക് പരിചയപ്പെടുത്താൻ ഗോത്ര ഗ്രാമം പദ്ധതിയിലൂടെ സാധ്യമാകുന്നതാണ്. എന്നാൽ, ഗോത്രങ്ങളുടെ വാസസ്ഥലങ്ങളെയോ, ആവാസ വ്യവസ്ഥയെയോ പദ്ധതി പ്രതികൂലമായി ബാധിക്കില്ലെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കി. രണ്ട് ഏക്കർ ഭൂമിയിലാണ് ഗോത്ര ഗ്രാമം സജ്ജമാക്കുക. ടൂറിസം ആക്ടിവിറ്റി സോൺ, അക്കോമഡേഷൻ സോൺ എന്നിവ ഇവിടങ്ങളിൽ ഒരുക്കുന്നതാണ്.

Also Read: നമ്മുടെ രാശിയിലെ ഏഴര ശനിയും കണ്ടക ശനിയും അനുകൂലമാക്കി ദോഷങ്ങൾ അകറ്റാൻ ചെയ്യേണ്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button