KeralaLatest NewsNews

എല്ലാ സീസണുകൾക്കും അനുയോജ്യമായ ടൂറിസം സ്പോട്ടാക്കി കേരളത്തെ മാറ്റും, പുതിയ നീക്കങ്ങൾ അറിയാം

വിനോദസഞ്ചാരികൾക്ക് ഗ്രാമീണ ജീവിതത്തെയും പ്രാദേശിക സമൂഹങ്ങളെയും പരിചയപ്പെടുത്തുന്ന തരത്തിലുള്ള പദ്ധതികൾക്കും രൂപം നൽകാൻ സാധ്യതയുണ്ട്

ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് മേഖലകളിൽ ഒന്നാണ് കേരളം. ഓരോ ജില്ലകളിലും വ്യത്യസ്ഥങ്ങളായ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് സ്ഥിതി ചെയ്യുന്നത്. കോവിഡ് കാലയളവിൽ സംസ്ഥാനത്തെ ടൂറിസം രംഗം നേരിയ തിരിച്ചടി നേരിട്ടെങ്കിലും, ഇന്ന് ടൂറിസം മേഖല മികവിന്റെ പാതയിലാണ്. എല്ലാ സീസണുകൾക്കും അനുയോജ്യമായ ടൂറിസം സ്പോട്ടാക്കി കേരളത്തെ മാറ്റാനൊരുങ്ങുകയാണ് ടൂറിസം വകുപ്പ്. ഇതിന്റെ ഭാഗമായി സവിശേഷ പദ്ധതികൾക്ക് രൂപം നൽകാനും ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഗ്ലോബൽ വെഡിംഗ് ഡെസ്റ്റിനേഷനായും, ഹണിമൂൺ ഡെസ്റ്റിനേഷനായും പ്രോത്സാഹിപ്പിക്കുന്ന പ്രചരണ പരിപാടികൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുക.

ജനപ്രീതി നേടിയ ‘കാരവൻ കേരളയും’, ആഗോള അംഗീകാരം നേടിയ ‘സ്ട്രീറ്റും’ പോലുള്ള പദ്ധതികൾ സഞ്ചാരികൾക്ക് മുന്നിൽ കേരളം ഉടൻ അവതരിപ്പിക്കും. വിനോദസഞ്ചാരികൾക്ക് ഗ്രാമീണ ജീവിതത്തെയും പ്രാദേശിക സമൂഹങ്ങളെയും പരിചയപ്പെടുത്തുന്ന തരത്തിലുള്ള പദ്ധതികൾക്കും രൂപം നൽകാൻ സാധ്യതയുണ്ട്. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം സർവകാല റെക്കോർഡാണ് കേരളം നേടിയത്. നടപ്പു സാമ്പത്തിക വർഷം ആദ്യത്തെ മൂന്ന് പാദങ്ങളിൽ 1.33 കോടി വിനോദ സഞ്ചാരികൾ കേരളത്തിൽ എത്തിയിട്ടുണ്ട്.

Also Read: തന്റെ നരഹത്യാപാപം തീർക്കാന്‍ പരശുരാമന്‍ എത്തിയത് മലപ്പുറം ജില്ലയിൽ ഉള്ള ഈ ക്ഷേത്രത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button