Latest NewsIndia

നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടൽ; ഇരയായത് അറുനൂറിലേറെ സ്ത്രീകൾ

ചെന്നൈ: സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍കൈക്കലാക്കി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയ ഐ.ടി. ജീവനക്കാരൻ അറസ്റ്റിൽ. ചെന്നൈയിലെ ഒരു സ്വകാര്യ ഐ.ടി. കമ്പനി ജീവനക്കാരനായ ക്ലെമന്റ് രാജ് ചെഴിയാന്‍ എന്ന പ്രദീപാണ് പിടിയിലായത്. ഇയാളുടെ ബ്ലാക്ക്‌മെയിലിങിന് ഇരയായ യുവതി സൈബരാബാദ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തറിഞ്ഞത്.

Read also:  നഗ്നചിത്രം ആവശ്യപ്പെട്ട് പണമയച്ച ആള്‍ക്ക് കിടിലൻ ചിത്രങ്ങൾ അയച്ച് പെൺകുട്ടി

ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ എച്ച്‌.ആര്‍. എക്‌സിക്യൂട്ടിവ് എന്ന വ്യാജേനയാണ് ഇയാൾ സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ചിരുന്നത്. ജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ബന്ധപ്പെടുന്ന സ്ത്രീകളെ ഇയാള്‍ നേരിട്ടുള്ള അഭിമുഖത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തുകയും പഞ്ചനക്ഷത്ര ഹോട്ടലിലെ ജോലിയായതിനാല്‍ ശരീരപ്രകൃതിയെക്കുറിച്ച്‌ വിലയിരുത്താന്‍ നഗ്നചിത്രങ്ങൾ വാങ്ങുകയും ചെയ്യും. ഇതുപയോഗിച്ചാണ് പിന്നീട് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നത്. 16 സംസ്ഥാനങ്ങളില്‍നിന്നുള്ള ഏകദേശം 600-ഓളം സ്ത്രീകളെ ഇത്തരത്തില്‍ കെണിയില്‍പ്പെടുത്തിയതായി പ്രദീപ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button