Latest NewsKerala

പതിനാലുകാരിയെ ഭീഷണിപ്പെടുത്തി അമ്മയുടെ ഫോൺ വഴി നഗ്നദൃശ്യങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ചു: യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: പതിനാലുവയസ്സുകാരിയെ ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഹരിപ്പാട് പിലാപ്പുഴ ചിറക്കൽ തെക്കേതിൽ സൂരജ് എസ്. കുമാർ (24) ആണ് കോയിപ്രം പോലീസ് പിടികൂടിയത്.ഒക്ടോബറിലാണ് പെൺകുട്ടിയെ ന​ഗ്നദൃശ്യങ്ങൾ ഇയാൾ ആവശ്യപ്പെട്ട് തുടങ്ങിയത്.

പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽനിന്നു വാട്സാപ്പ് വഴിയും ഇൻസ്റ്റാഗ്രാമിലൂടെയുമായിരുന്നു ഇയാൾക്ക് പെൺകുട്ടി ന​ഗ്നദൃശ്യങ്ങൾ അയച്ചിരുന്നത്. തുടർന്ന് വിദേശത്തുപോയ പ്രതി വീണ്ടും ഭീഷണിപ്പെടുത്തി ഇത്തരം ഫോട്ടോകൾ കൈക്കലാക്കി.ഇത് കുട്ടിയുടെ ബന്ധുവിന് അയച്ചുകൊടുത്തു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നതും വീട്ടുകാർ പരാതി നൽകുന്നതും.

സൂരജിനെ ഹരിപ്പാട്ടുനിന്നാണ് ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. പോലീസ് ഇൻസ്‌പെക്ടർ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. മുഹ്സിൻ മുഹമ്മദ്‌, സി.പി.ഒ.മാരായ ആരോമൽ, ശരത്, സുരേഷ്, ശബാന എന്നിവരാണ് കേസ് അന്വേഷിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button