KeralaLatest News

വീട്ടുകാരെ പറ്റിക്കാൻ വേണ്ടിയുള്ള കളി കാര്യമായി; ആത്മഹത്യാ നാടകം അവതരിപ്പിച്ച യുവാവ് മരിച്ചു

കുമിളി: വീട്ടുകാരെ പറ്റിക്കാൻ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അബദ്ധത്തിൽ കാൽ വഴുതി വീണ് മരിച്ചു.

ALSO READ: കാണാതായ പ്രണയജോഡികള്‍ തൂങ്ങിമരിച്ച നിലയില്‍

മദ്യലഹരിയില്‍ വീട്ടുകാരെ പേടിപ്പിക്കാന്‍ കിണറ്റിലേക്ക് ചാടുന്നതായി കാണിച്ചശേഷം അരകല്ല് കിണറ്റിലിടാന്‍ ശ്രമിച്ച യുവാവാണ് കാല്‍ വഴുതി കിണറ്റില്‍ വീണ് മരിച്ചത്. കുമളി അട്ടപ്പളളം സ്വദേശി എടക്കര സാബുവാണ് മരിച്ചത്.

ALSO READ: സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്‌സിസി ഭീഷണിപ്പെടുത്തി, കത്തിലൂടെ ആവശ്യപ്പെട്ട വിവരങ്ങൾ പുറത്ത്‌

ഇയാള്‍ മദ്യലഹരിയില്‍ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവം നടന്ന വ്യാഴാഴ്ച്ചയും പതിവ് പോലെ ഇയാള്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയപ്പോള്‍ മാതാപിതാക്കള്‍ ഇയാളെ പുറത്താക്കി വാതിലടക്കുകയായിരുന്നു. ഇതോടെ വാതില്‍ തുറന്നില്ലെങ്കില്‍ താന്‍ കിണറ്റില്‍ ചാടുമെന്ന് സാബു ഇരുവരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. വീടിന്റെ വാതില്‍ തുറക്കാതെ വന്നതോടെ താന്‍ കിണറ്റില്‍ ചാടി എന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്താന്‍ സമീപത്തിരുന്ന അരകല്ലെടുത്ത് കിണറ്റിലിടാന്‍ ശ്രമിക്കുന്നതിനിടെ സാബു കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.

സംഭവം അടുത്ത വീടിന്റെ ടെറസ്സിലിരുന്ന് കണ്ട അയല്‍വാസിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഇതറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കിണറിന് ചുറ്റുമതിലുണ്ടായിരുന്നില്ലെന്നതാണ് അപകടമുണ്ടാകാനിടയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button