
ബംഗളൂരു•മുന്‍ കോണ്‍ഗ്രസ് എം.പിയും നടിയുമായ ദിവ്യാ സ്പന്ദന വിവാഹിതയായെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ദിവ്യയുടെ അമ്മ രഞ്ജിത. ദയവായി വ്യായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു.
ALSO READ: പാകിസ്താന് യു.എനില്‍ നിന്നും തിരിച്ചടി : ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് യു.എനിന്റെ പിന്തുണ
പോര്‍ച്ചുഗീസ് പൗരനും വ്യവസായിയുമായ റാഫേലുമായുള്ള ദിവ്യയുടെ വിവാഹം കഴിഞ്ഞുവെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ പ്രണയബന്ധത്തിലായിരുന്ന ദിവ്യയും റാഫേലു൦ വേര്‍പിരിഞ്ഞതായും രഞ്ജിത വ്യക്തമാക്കി. അവരവരുടെ തിരക്കുകളില്‍ ഇരുവരും മുഴുകിയപ്പോള്‍ അതവരുടെ ബന്ധത്തെ ബാധിച്ചെന്നും പോര്‍ച്ചുഗലില്‍ താമസിക്കാന്‍ ദിവ്യയ്ക്ക് ആഗ്രഹമില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഇതുവരെ ദിവ്യ വിവാഹത്തിന് തയാറായിട്ടില്ലെന്നും അങ്ങനെയൊരു വിവാഹം നടന്നാല്‍ അതൊരിക്കലും രഹസ്യമാക്കി വെക്കില്ലെന്നും രഞ്ജിത വ്യക്തമാക്കി.
വേറെ പിരിഞ്ഞെങ്കിലും ദിവ്യയും റാഫേലു൦ നല്ല സുഹൃത്തുക്കളായി തുടരുകയാണെന്നും ദിവ്യയുടെ അമ്മ പറഞ്ഞു.
Post Your Comments