ന്യൂഡൽഹി: കോൺഗ്രസ് നവമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന പാർട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍. ദിവ്യയുടെ ട്വിറ്റര്‍ പേജില്‍ നിന്നും ട്വീറ്റുകള്‍ എല്ലാം പിന്‍വലിച്ചതാണ് ഇത്തരത്തില്‍ ഒരഭ്യൂഹം പ്രചരിക്കാന്‍ കാരണൺമായത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയവും ദിവ്യ പാര്‍ട്ടിവിട്ടേക്കുമെന്ന സൂചനകള്‍ക്ക് ആക്കം കൂട്ടുന്നതാണ്. കൂടാതെ ദിവ്യയുടെ പേജില്‍ ഒരു ട്വീറ്റു പോലും ലഭിക്കുന്നുമില്ല. ദിവ്യയുടെ ട്വിറ്റർ പേജ് തെരയുമ്പോൾ വെരിഫൈഡ് പേജ് ലഭ്യമാകാനും ഏറെ താമസമെടുക്കുന്നുണ്ട്.
അതേസമയം താന്‍ പാര്‍ട്ടി വിടുമെന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് ദിവ്യ എഎൻഐയോട് പറഞ്ഞു. ദിവ്യ ട്വിറ്റർ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യുമെന്നതടക്കമുല്ള വാർത്തകൾ കോൺഗ്രസ് മാധ്യമവിഭാഗവും തള്ളിയിട്ടുണ്ട്.
Post Your Comments