ജനീവ: പാകിസ്ഥാന് ഇപ്പോള്‍ എവിടെ നോക്കിയാലും തിരിച്ചടികളുടെ കാലമാണ്. ഇപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രിയങ്കാ ചോപ്രയ്ക്ക് പിന്തുണയുമായി ഐക്യരാഷ്ട്ര സഭ രംഗത്ത് എത്തി. ഇന്ത്യന്‍ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് അഭിപ്രായപ്രകടനം നടത്തിയ ബോളിവുഡ് നടി പ്രിയങ്ക ചോപ്രക്ക് പിന്തുണയുമായാണ് ഐക്യരാഷ്ട്രസഭ എത്തിയിരിക്കുന്നത്.. യുനിസെഫിന്റെ അംബാസഡറായ പ്രിയങ്ക ചോപ്ര ഇന്ത്യന്‍ സൈന്യത്തിന് പിന്തുണ പ്രഖ്യാപിക്കുകവഴി യുദ്ധത്തിന് ആഹ്വാനം ചെയ്യുകയും പക്ഷപാതം കാണിക്കുകയും ചെയ്തുവെന്ന് പാകിസ്താന്‍ ആരോപിച്ചിരുന്നു. പ്രിയങ്കയെ യുനിസെഫ് അംബാസഡര്‍ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ മനുഷ്യാവകാശ വകുപ്പു മന്ത്രി ഷിറീന്‍ മസാരി യു.എന്നിന് കത്തയക്കുകയും ചെയ്തു.
യുനിസെഫിന്റെ ഗുഡ്വില്‍ അംബാസഡര്‍മാര്‍ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍ തെറ്റില്ലെന്നും, താല്‍പര്യമോ വേവലാതിയോ ഉള്ള കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റെഫാനി ദുജാരിക് പറഞ്ഞു.
ഫെബ്രുവരിയില്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ഭേദിച്ച് പാകിസ്താനിലെ ബാലാകോട്ടില്‍ തീവ്രവാദി ക്യാമ്പുകള്‍ ആക്രമിച്ചതിനു പിന്നാലെയാണ് പ്രിയങ്ക ചോപ്ര ട്വിറ്ററില്‍ പോസ്റ്റിട്ടത്.
Post Your Comments