Latest NewsKerala

തലയ്ക്ക് 5 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന ഭീകരന്‍ ഒടുവില്‍ കീഴടങ്ങി

റായ്പൂര്‍: തലയ്ക്ക് 5 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന  ഭീകരന്‍ ഒടുവില്‍ കീഴടങ്ങി . സുരക്ഷാ സേനയ്ക്കു മുന്നിലാണ് ഭീകരന്‍ കീഴടങ്ങിയത്. മെഹ്തര്‍ കൊറാം എന്ന ഭീകരനാണ് കീഴടങ്ങിയത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ തന്റെ ആയുധവുമായാണ് മെഹ്തര്‍ ബി എസ് എഫിനു മുന്നില്‍ കീഴടങ്ങിയത്.

Read  Also : തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിന് വഴിവെച്ചത് രാഷ്ട്രീയം നോക്കാതെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി : എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് നേതാവ് പുറത്തുവിട്ട കുറിപ്പ് വൈറലാകുന്നു

കീഴടങ്ങുന്ന ഭീകരര്‍ക്ക് ഗവണ്‍മെന്റ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭീകരര്‍ കീഴടങ്ങാനെത്തുന്നത്. ഛത്തീസ്ഗഡിലെ കൊണ്ടഗാവോണില്‍ മൂന്ന് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന  ഭീകരന്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. 22 ഓളം കേസുകളില്‍ പ്രതിയായ ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഭീകരവാദം അവസാനിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനായി ബോധവത്കരണ ക്യാംപെയ്നുകളും പുനരധിവാസ പ്രവര്‍ത്തനങ്ങളും പ്രദേശത്ത് നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇന്‍സ്പെക്ടര്‍ ജനറല്‍ ഭഗ്വാന്‍ സഗ്വാന്‍, ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഇന്ദ്രജിത്ത് സിംഗ് റാണ എന്നിവരുടെ നേതൃത്വത്തിലാണ് ബോധവല്‍ക്കരണ ക്യാംപെയിനുകള്‍ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button