ബൊളീവിയ : അഗ്നിയുടെ സംഹാരതാണ്ഡവത്തില്‍ നിന്നും മഴക്കാടുകളെ രക്ഷിക്കാന്‍ ലോകത്തെ ഏറ്റവും വലിയ എയര്‍ ടാങ്കറുകള്‍ എത്തുന്നു. ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മോറല്‍സ് ലോകത്തിലെ തന്നെ ഏറ്റവും വലിയ എയര്‍ ടാങ്കറുകള്‍ ഉപയോഗിക്കാന്‍ ഉത്തരവിട്ടു. ബുധനാഴ്ച തന്നെ ഈ തീരുമാനം എടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച എയര്‍ ടാങ്കറുകള്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ പ്രവര്‍ത്തിക്കും. ബോയിങ് 747 സൂപ്പര്‍ ടാങ്കറാണ് തീയണയ്ക്കാന്‍ എത്തുന്നത്.
Read Also : എന്‍ഫോഴ്സ്മെന്റ് എത്തി; ജെറ്റ് എയര്‍വെയ്സ് കമ്പനി സ്ഥാപകന്റെ വീട്ടിൽ റെയ്ഡ്
ബൊലീവിയന്‍ സര്‍ക്കാര്‍ ബുധനാഴ്ച വൈകുന്നേരത്തോടുകൂടി ടാങ്കറുകള്‍ രാജ്യത്തെത്തിക്കാന്‍ ഉത്തരവിടുകയായിരുന്നു. സൂപ്പര്‍ടാങ്കറുകള്‍ എന്നു പറയുന്നത് ഒരുപാട് വെള്ളം ഉള്‍ക്കൊള്ളാനാകുന്ന വിമാനമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ടാങ്കറായിരിക്കും. 115,000 ലിറ്റര്‍ വെള്ളം ശേഖരിച്ചാണ് വിമാനം പറന്നുയരുക.
Read also : പാകിസ്താന് യു.എനില്‍ നിന്നും തിരിച്ചടി : ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് യു.എനിന്റെ പിന്തുണ
സാധാരണ 100 ടാങ്കറിന്റെ ഫലം ഈ ഒറ്റ ടാങ്കര്‍ കൊണ്ട് ലഭിക്കും. മൂന്ന് ഹെലികോപ്ടറുകള്‍ നിലവില്‍ തീ അണയ്ക്കാനുള്ള പ്രവര്‍ത്തനത്തിലാണ്.
Post Your Comments