Latest NewsKerala

കെവിന്‍ വധക്കേസില്‍ ഇന്ന് വിധി പറയും; വധശിക്ഷ വരെ ലഭിച്ചേക്കാമെന്ന് സൂചന

കോട്ടയം: കെവിന്‍ വധക്കേസില്‍ ഇന്ന് വിധി പറയും. കെവിന്‍ കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം എന്നാണ് സൂചനകള്‍. രാവിലെ പതിനൊന്ന് മണിക്കാണ് വിധി പ്രസ്താവിക്കുക. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആഗസ്റ്റ് 14നാണ് കെവിന്‍ വധക്കേസില്‍ വിധി പറയാനിരുന്നത്. എന്നാല്‍ ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ അവ്യക്തത ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും ഇരുപക്ഷത്തിന്റെയും വിശദീകരണം കേട്ടു.

ALSO READ: ഇനിയൊരു കെവിനും നീനുവും ഉണ്ടാകരുത്, പ്രണയിക്കുന്നവര്‍ക്ക് ധൈര്യമേകാന്‍ കൂട്ടായ്മ ഒരുങ്ങുന്നു

റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. ഈ വര്‍ഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഇന്ന് കേസില്‍ അന്തിമ വിധി വരുമ്പോള്‍ ദുരഭിമാനക്കൊലയായി കേസ് കോടതി കണക്കാക്കുമോ എന്നതാണ് ഏറെ നിര്‍ണ്ണായകം. ദുരഭിമാനക്കൊലയാണെന്ന വിധി വന്നാല്‍ ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും നടന്ന സമാന കേസുകളുടെ സ്വഭാവം പരിഗണിച്ച് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കെവിന്‍ കേസ് മാറിയേക്കാം. അങ്ങനെയെങ്കില്‍ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.

താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ സാനു ചാക്കോയുടെ വാട്‌സ്ആപ്പ് സന്ദേശം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛന്‍ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞത് കൊണ്ട് ദുരഭിമാനക്കൊല അല്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ എന്നിവരുള്‍പ്പടെ ആകെ 14 പ്രതികളാണ് കേസില്‍ ഉള്ളത്.

ALSO READ:ജീവന്‍ പോകുന്ന വേദനയിലും അവള്‍ എവിടെയെന്ന് അവന്‍ പറഞ്ഞില്ല, നീനുവിനെ സംരക്ഷിക്കാന്‍ കെവിന്റെ സഹനം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button