
തിരുവനന്തപുരം: പെൺകുട്ടിയുടെ വീട്ടുകാർ തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശി കെവിന്‍ ജോസഫ് മുങ്ങിമരിച്ചതല്ലെന്ന് പ്രധാനസാക്ഷിയും ബന്ധുവുമായ അനീഷ്. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും കൂട്ടരും ചേർന്ന് കെവിനെ മുക്കിക്കൊന്നതാണ്. കെവിനെ കൊല്ലുമെന്ന് നീനുവിന്റെ അമ്മ രഹന നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും,സംഭവത്തിൽ സി.ബി.ഐ അന്വേഷണം നടത്തിയാലേ യഥാര്‍ത്ഥ സത്യം പുറത്തുവരൂവെന്നും അനീഷ് പറഞ്ഞു.
ALSO READ: പൊലീസ് കാവലിൽ വിഡിയോ കോള്‍ ചെയ്ത് കെവിൻ കൊലക്കേസിലെ പ്രതി
കെവിന്റേത് മുങ്ങിമരണം തന്നെയാണെന്ന് ഉറപ്പിച്ച് കഴിഞ്ഞ ദിവസം രാസപരിശോധനാ ഫലം പുറത്തുവന്നിരുന്നു. കെവിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത് തെന്മല ചാലിയക്കര ആറിലെ വെള്ളം തന്നെയാണെന്ന് വിദഗ്‌ദ്ധ സംഘം കണ്ടെത്തി. കെവിന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശവും അന്വേഷണ സംഘം കണ്ടെത്തി. വെള്ളം ചോദിച്ചപ്പോള്‍ കെവിന് മദ്യം നല്‍കിയതായി പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
Post Your Comments