സര്‍ദീനിയ: യാത്ര പോയതിന്റെ ഓര്‍മ്മയ്ക്കായി കടല്‍ത്തീരത്തു നിന്നും മണലെടുത്ത വിനോദ സഞ്ചാരികള്‍ക്ക് ശിക്ഷ. അവധിക്കാലം ആഘോഷിക്കാനായി ഇറ്റലിയിലെ ചിയ ബീച്ചില്‍ എത്തിയ സഞ്ചാരികള്‍ക്കാണ് പണി കിട്ടിയത്. ഇറ്റലിയിലെ ചിയ ബീച്ചില്‍ നിന്നാണ് രണ്ട് ഫ്രഞ്ച് സഞ്ചാരികള്‍ ചേര്‍ന്ന് 14 ബോട്ടുകളിലായി 40 കിലോഗ്രാം മണലോളം എടുത്തത്. അവധിക്കാല ആഘോഷത്തിന്റെ ഓര്‍മയ്ക്ക് വേണ്ടി സൂക്ഷിച്ച് വെക്കാനാണ് ഇപ്രകാരം ചെയ്‌തതെന്നായിരുന്നു ഇവർ വ്യക്തമാക്കിയത്.
മണല്‍കടത്ത് എന്ന കുറ്റത്തിന് ഫ്രഞ്ച് സഞ്ചാരികള്‍ക്ക് ഒന്ന് മുതല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് സൂചന. ഈ ബീച്ചുകളില്‍ നിന്നും കല്ലുകള്‍, കക്കകള്‍, മണല്‍ എന്നീ വസ്തുക്കള്‍ വ്യാപകമായി കടത്തുന്നത് പതിവായതോടെയാണ് ഇത്തരത്തിൽ നിയമം കർക്കശമാക്കിയത്.
Post Your Comments