Latest NewsCricket

ഇന്ത്യ-വിൻഡീസ് ടെസ്റ്റ് പരമ്പര; അൽപസമയത്തിനകം ഇരു ടീമുകളും ക്രീസിൽ

ആന്റിഗ്വ: ഇന്ത്യ-വിൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. അൽപസമയത്തിനകം ഇരു ടീമുകളും ക്രീസിൽ അണിനിരക്കും. ഇന്ത്യൻ സമയം വൈകിട്ട് ഏഴിന് ആന്റിഗ്വയിലാണ് കളി തുടങ്ങുക.

ALSO READ: ‘ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ഒരു നാണവുമില്ലാതെ നിന്റെ ചരമകുറിപ്പ് എഴുതിയവരാണ് അവര്‍’; നവ്ദീപ് സൈനിയെ അഭിനന്ദിച്ച് ഈ താരം

ടി20, ഏകദിന പരമ്പരകളിലെ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയിറങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. കെമാർ റോച്ച്, ഷാനോൺ ഗബ്രിയേൽ ക്യാപ്റ്റൻ ജേസൺ ഹോൾഡർ എന്നിവരടങ്ങിയ പേസ് നിരയിലാണ് വിൻഡീസിന്‍റെ പ്രതീക്ഷ.

കെ എൽ രാഹുലും മായങ്ക് അഗർവാളുമായിരിക്കും ഓപ്പണർമാർ. ചേതേശ്വർ പുജാരയും വിരാട് കോലിയും പിന്നാലെയെത്തും. പേസർമാരെ തുണയ്ക്കുന്ന വിക്കറ്റാണ് ആന്റിഗ്വയിൽ തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് ബൗളർമാരുമായി കളിക്കാനാണ് വിരാട് കോലിക്ക് താൽപര്യം. ഇതുകൊണ്ടുതന്നെ അഞ്ചാം നമ്പറിനായി അജിങ്ക്യ രഹാനെയും രോഹിത് ശർമ്മയും മത്സരിക്കേണ്ടിവരും. രഹാനെയ്ക്കാണ് സാധ്യത കൂടുതല്‍. അതിശക്തമായ ബാറ്റിംഗ് നിരയുമായാണ് ഇന്ത്യ വിൻഡീസിനെ നേരിടുന്നത്.

ALSO READ: ഗ്രൂപ്പ് ഫോട്ടോയില്‍ കുടവയര്‍ മറച്ച് രോഹിത് ശർമ്മ; താരത്തിന്റെ ബുദ്ധിയെ പുകഴ്ത്തി ആരാധകർ

രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ആർ അശ്വിൻ എന്നീ സ്‌പിന്നർമാരിൽ ഒരാളെമാത്രം കളിപ്പിക്കുകയാണെങ്കിൽ ഭുവനേശ്വർ‍ കുമാറോ ഉമേഷ് യാദവോ നാലാം പേസറാവും. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ഋഷഭ് പന്തിനും ടീമിൽ സ്ഥാനം ഉറപ്പാണ്. ഇശാന്ത് ശർമ്മ, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര എന്നിവരായിരിക്കും ഫാസ്റ്റ് ബൗളർമാ‍ർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button