Latest NewsIndia

അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മിക്കാന്‍ സ്വര്‍ണ്ണ ഇഷ്ടിക വാഗ്ദാനം ചെയ്ത് മുഗള്‍ രാജവംശത്തിന്റെ പിൻഗാമി

സുപ്രീംകോടതി ഭൂമി തനിക്ക് കൈമാറണമെന്നാണ് ആഗ്രഹമെന്നും പ്രിന്‍സ് പറഞ്ഞു.

ഹൈദരാബാദ് : അയോധ്യയില്‍ രാമ ക്ഷേത്ര നിര്‍മാണത്തിനായി സ്വര്‍ണ്ണ ഇഷ്ടിക വാഗ്ദാനം ചെയ്ത് മുഗള്‍ ചക്രവര്‍ത്തി ബഹാദുര്‍ ഷാ സഫറിന്റെ പിന്‍ഗാമി. രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചാല്‍ ഉടന്‍ ഇത് നല്‍കുന്നതാണെന്നും പ്രിന്‍സ് യാക്കൂബ് ഹബീബുദ്ദീന്‍ ടുസിലാണ് അറിയിച്ചത്.529 ല്‍ ബാബ്റി മസ്ജിദ് നിര്‍മിച്ച ആദ്യത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ പിന്‍ഗാമിയെന്ന നിലയില്‍ ഭൂമിയുടെ ഉടമയാണ് താനെന്ന് പ്രിന്‍സ് അവകാശപ്പെട്ടു. അതിനാല്‍ സുപ്രീംകോടതി ഭൂമി തനിക്ക് കൈമാറണമെന്നാണ് ആഗ്രഹമെന്നും പ്രിന്‍സ് പറഞ്ഞു.

ബാബ്‌റി മസ്ജിദ് പണിത സ്ഥലത്ത് രാമക്ഷേത്രം നില്‍ക്കുന്നുവെന്ന വിശ്വാസത്തെയും മാനിച്ച്‌ കൊണ്ട് മുഴുവന്‍ സ്ഥലവും ക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കും. പ്രിന്‍സ് യാക്കൂബ് ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല. ഭൂമി തനിക്ക് ലഭിക്കുകയാണെങ്കില്‍ ഹിന്ദുക്കളുടെ വികാരങ്ങള്‍ക്കാകും മുന്‍ തൂക്കം നല്‍കുക.മുഗളരുടെ പിന്‍ഗാമിയെന്ന നിലയില്‍ തനിക്ക് ഭൂമിയുടെ അവകാശം ഉണ്ട്.

ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി മുഴുവന്‍ സ്ഥലവും നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് പ്രിന്‍സ് യാക്കൂബ് കൂട്ടിച്ചേര്‍ത്തു. ഇതിനു മുമ്പും ഹിന്ദു വിശ്വാസങ്ങളെ അനുകൂലിച്ച്‌ പ്രസ്താവന നടത്തിയ അദ്ദേഹം രാമ ക്ഷേത്രം നശിപ്പിച്ചതിന് ഹിന്ദു സമൂഹത്തോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു.1992 ഡിസംബര്‍ ആറിന് നൂറ് കണക്കിന് ആളുകള്‍ ചേര്‍ന്ന് പള്ളി പൊളിച്ചത്. കേസിലെ കക്ഷികള്‍ക്കൊന്നും അവരുടെ അവകാശ വാദം തെളിയിക്കുന്നതിന് മതിയായ രേഖകളൊന്നുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button