ഉത്തര്‍പ്രദേശ്: രാം ലല്ല ദേവനെ ക്ഷേത്രത്തില്‍ നിന്ന് മാറ്റി. 27 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് മാറ്റുന്നത്. പ്രത്യേകമായി നിര്‍മിച്ച മറ്റൊരു ക്ഷേത്രത്തിലേക്ക് ആണ് മാറ്റിയത്. അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ നടന്ന ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മജിസ്‌ട്രേറ്റ്, പുരോഹിതന്മാർ തുടങ്ങിയവർ പങ്കെടുത്തു.ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ഉത്സവത്തിന്റെ ആദ്യ ദിനമായ ബുധനാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് ചടങ്ങുകള്‍ നടന്നത്.
രാമജന്മഭൂമിയുടെ പ്രഥമദൈവമായ രാം ലല്ലയെ 27 വര്‍ഷത്തിനുശേഷം (1992 ഡിസംബര്‍ 6) ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് മാറ്റി. ചടങ്ങില്‍ ശ്രീരാം ജന്മഭൂമി ട്രസ്റ്റിലെ അംഗങ്ങളുടെ പ്രതിനിധിയും പങ്കെടുത്തു.ഡല്‍ഹി, അയോദ്ധ്യ, വാരണാസി എന്നിവിടങ്ങളില്‍ നിന്നുള്ള പുരോഹിതന്മാർ ചടങ്ങിന് നേതൃത്വം നൽകി. പുരോഹിതന്മാര്‍ തീരുമാനിച്ച പുണ്യസമയത്താണ് ക്ഷേത്രത്തില്‍ നിന്ന് ദേവനെ മാറ്റിയത്. രാമജന്മഭൂമിയില്‍ മഹാക്ഷേത്രം പണിയാനുള്ള പദ്ധതിയുടെ ഭാഗമായാണ് ദേവനെ മാറ്റുന്നത്.
രാമ ലല്ലയുടെ സ്ഥാനമാറ്റത്തിന് മുന്നോടിയായി തിങ്കളാഴ്ച രാവിലെ രാമ ജന്മഭൂമിയില്‍ വേദകര്‍മ്മങ്ങള്‍ ആരംഭിക്കുകയും ചൊവ്വാഴ്ച വരെ തുടരുകയും ചെയ്തു.അതേസമയം ലോകത്താകമാനം കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടു കൂടിയാണ് ചടങ്ങുകള്‍ നടന്നത്.
Post Your Comments