ലഖ്‌നൗ: ആർക്കിയോളോജിസ്റ് കെ .കെ മുഹമ്മദിന്റെ വാദങ്ങൾ ശരിവെക്കുന്ന തെളിവുകൾ വീണ്ടും അയോധ്യ രാമ ജന്മഭൂമി ക്ഷേത്ര സൈറ്റിൽ നിന്നും ലഭിച്ചു. ശിവലിംഗവും നിരവധി വിഗ്രഹങ്ങളും കണ്ടെടുത്തു. രാമക്ഷേത്രത്തിന്റെ തറ നിര്‍മ്മാണത്തിനിടെയാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.
അഞ്ചടി ഉയരമുള്ള ശിവലിംഗവും പകുതി തകര്‍ന്ന നിലയിലുള്ള ദേവീ ദേവന്മാരുടെ വിഗ്രഹങ്ങളും കരിങ്കല്ലില്‍ കൊത്തിയുണ്ടാക്കിയ 7 തൂണുകളുമാണ് മണ്ണിനടിയില്‍ നിന്നും ലഭിച്ചത്. .രാമജന്മ ഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചംബത് റായിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 10 ദിവസങ്ങളായി രാമ ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തറ ഉറപ്പിക്കുന്ന ജോലി നടന്നു കൊണ്ടിരിക്കുകയാണ്.
ബാബറി മസ്ജിദ് പണിതത് അമ്പലം പൊളിച്ചു തന്നെയാണ് എന്നു ഏതാണ്ട് ഉറപ്പാക്കി കൊണ്ട് അമ്പലത്തിന്റെ കുറെയേറെ തെളിവുകൾ ഈ ദിവസങ്ങളിൽ വീണ്ടും ലഭിച്ചത് രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചത് മുതല്‍ നിരവധി വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വിശ്വ ഹിന്ദു പരിഷത്തും വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments