തിരുവനന്തപുരം: രാത്രി 11 മണിക്ക് ശേഷം എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാനാകില്ലെന്ന പ്രചാരണം വിശ്വസിക്കരുതെന്ന് എസ്ബിഐ. 11 മണി മുതല്‍ രാവിലെ 6 മണി വരെ ഒരു എടിഎം കാര്‍ഡില്‍ നിന്ന് മറ്റൊരു എടിഎം കാര്‍ഡിലേക്ക് പണമയക്കുന്നതിനും മറ്റൊരു അക്കൗണ്ടിലേക്ക് പണമയക്കുന്നതിനുമാണ് നിയന്ത്രണം. ബാങ്കിംഗ് ഇടപാടുകളിലെ തട്ടിപ്പുകള്‍ തടയുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം.
രാത്രി 11 മണി മുതല്‍ രാവിലെ ആറ് മണി വരെ എസ്ബിഐ എടി എമ്മുകളില്‍ നിന്ന് ഇനി പണം പിന്‍വലിക്കാന്‍ കഴിയില്ലെന്നുമുള്ള രീതിയിലായിരുന്നു വാർത്തകൾ വന്നിരുന്നത്. എടിഎം തട്ടിപ്പുകള്‍ വ്യാപകമാകുന്നതായും നിരവധിപേര്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാകുന്നതായും പരാതികള്‍ ഉയര്‍ന്നതോടെയാണ് പുതിയ നടപടിയുമായി എസ്ബിഐ രംഗത്തെത്തിയത്.
Post Your Comments