Latest NewsArticleIndia

അഴിമതിക്കേസ്: ചിദംബരത്തെ കാണാനില്ല; ആഭ്യന്തരമന്ത്രിയും ധനകാര്യമന്ത്രിയുമായിരുന്ന ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഗതികേടിനെ കുറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസ് എഴുതുന്നു

മുൻ കേന്ദ്ര ധനകാര്യ – ആഭ്യന്തര മന്ത്രി  പി ചിദംബരത്തിന്റെ അറസ്റ്റ്  ഉടനെ ഉണ്ടാവുമോ/ രണ്ടു ദിവസമായി രാജ്യം ശ്രദ്ധിക്കുന്നതും ചോദിക്കുന്നതും അതാണ്. എന്നാൽ ഒന്ന് തീർച്ച, ചിദംബരത്തിന് ഇനി സിബിഐയുടെയും എൻഫോഴ്സ് മെന്റിന്റെയും  കരവലയത്തിൽ നിന്ന് രക്ഷപ്പെടുക എളുപ്പമല്ല. നേരത്തെ അദ്ദേഹത്തിന്റെ മകൻ കാർത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു എന്നതോർക്കുക.  ഒരാൾക്ക് സങ്കല്പിക്കാനാവാത്തത്ര സ്വത്ത് അഞ്ചോ ആരോ വര്ഷം കൊണ്ട് ഉണ്ടാക്കി എന്നതാണ് ഇപ്പോൾ ആ കുടുംബം നേരിടുന്ന പ്രശ്നം.  അതിന്റെ മാർഗം വിവരിച്ചാൽ, പണത്തിന്റെ വരവ് എവിടെനിന്നു എന്ന് വ്യ്കതമാക്കിയാൽ തീരുന്ന പ്രശ്നമേ ഇവിടെയുള്ളു.

p. chidhambharam
p. chidhambharam

എന്നാൽ അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചാലോ?. രാജ്യത്തിൻറെ മുൻ ആഭ്യന്തര മന്ത്രി, അനവധിപേരെ കള്ളക്കേസുകളിൽ കുടുക്കിയ രാഷ്ട്രീയ നേതാവും ഭരണാധികാരിയും, ഇന്നിപ്പോൾ ഓടി ഒളിച്ചിരിക്കുകയാണ്. അത് എന്തൊക്കെയോ മറച്ചുവെക്കാൻ ഉള്ളതുകൊണ്ടല്ലേ?. ദൽഹി ഹൈക്കോടതികഴിഞ്ഞദിവസം  ജാമ്യ ഹർജി തള്ളിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് ഒരു സംശയവുമില്ല, ചിദംബരത്തിന് വലിയ തലവേദന തന്നെയാണ്.   വേറൊന്ന് കൂടി സൂചിപ്പിക്കട്ടെ, ചിദംബരം കുടുംബം ഉണ്ടാക്കിയ പണത്തിന്റെ ചെറിയ ഒരു അംശം മാത്രമാണിത്. വേറെ പലതും ഇനിയും അറിയേണ്ടതായുണ്ട്.  അതൊക്കെ പിന്നെ പരിശോധിക്കാം. എന്താണ് ഈ കേസ് എന്നതൊന്ന് ആദ്യമേ നോക്കാം..

READ ALSO: പി. ചിദംബരം ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ശ്രദ്ധിക്കേണ്ടത്,  ഇപ്പോഴും സിബിഐ ചിദംബരത്തെ  അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിട്ടില്ല; ചോദ്യം ചെയ്യാൻ ഹാജരാവണം എന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനെ എന്തിനാണ് ഇത്രക്ക് ഭയപ്പെടുന്നത്?.  അതുതന്നെ ഭയം ഉള്ളത് കൊണ്ടാവണമല്ലോ. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് ഇത്രക്ക് ഭയപ്പെടുന്നത്?.

ഇത് യുപിഎ സർക്കാരിന്റെ കാലത്ത് നടന്ന തട്ടിപ്പാണ്.   മൻമോഹൻ സിങ് സര്ക്കാരിൽ  ചിദംബരം ധനകാര്യ  മന്ത്രിയായിരിക്കെ നടന്നത്. എക്സ് ന്യൂസ് എന്ന സ്ഥാപനത്തിന് വേണ്ടി, അതായത് അതിന്റെ ഉടമയായ ഐഎൻഎക്സ് മീഡിയക്ക് വിദേശ നിക്ഷേപത്തിന് അനുമതി നൽകുന്നു. വിദേശ നിക്ഷേപ പ്രൊമോഷൻ ബോർഡ് അനുമതി നൽകിയത്  4. 62  കോടി രൂപക്ക്. എന്നാൽ ഇന്ത്യയിലേക്ക് അവർ എത്തിച്ചത്  305 കോടിയും.  അത് വഴിവിട്ടരീതിയിലായിരുന്നു.  ഇത് കണ്ടെത്തിയത്  ആദായ നികുതി അധികൃതരാണ്; അതിനുമുമ്പേ ആ മാധ്യമസ്ഥാപത്തിന്റെ കൂടെയുണ്ടായിരുന്നവർ തന്നെ അന്നത്തെ വാർത്താവിതരണ വകുപ്പ് മന്ത്രി പ്രിയരഞ്ജൻ ദാസ് മുന്സിക്ക് പരാതി നൽകിയിരുന്നു; മുൻഷി അത് ചിദംബരത്തെയും ധരിപ്പിച്ചതാണ്.

ആദായ നികുതി അധികൃതരുടെ പരാതിയെതുടർന്നാണ് അന്വേഷണം നടന്നത്. പക്ഷെ അതിനിടയിലാണ് മന്ത്രി പുത്രൻ കാർത്തി ചിദംബരം രംഗത്ത് വരുന്നത്, കോടികളുടെ തട്ടിപ്പിന്റെ കഥകൾ പുറത്തേക്കെത്തുന്നതും.  ഈ കേസിന്റെ നാൾവഴികൾ ഒന്ന് വിശദീകരിക്കേണ്ടതുണ്ട്; അതാണിപ്പോൾ നല്ലതും.  കേസ് കോടതിയിലായതിനാൽ അതിനപ്പുറം ഇപ്പോൾ വിലയിരുത്തുന്നത് ശരിയാവണമെന്നില്ല; ചുരുങ്ങിയത് പി  ചിദംബരം  സിബിഐക്ക്, എൻഫോഴ്‌സ്‌മെന്റ് അധികൃതർക്കും, മൊഴി നൽകുന്നത് വരെയെങ്കിലും…….

READ ALSO: രാവിലെ 10 .30 വരെ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് ചിദംബരം സിബിഐയോട്

ഒന്ന്: 2007 ൽ ഐഎന്ക്സ് മീഡിയ വിദേശത്ത് നിന്ന്  307 കോടിയുടെ വിദേശ നിക്ഷേപം സ്വീകരിക്കുന്നു.  യഥാർഥത്തിൽ  വിദേശ നിക്ഷേപ പ്രൊമോഷൻ ബോർഡ് അനുമതി നൽകിയത്  4. 62  കോടി രൂപക്ക്. അത് കണ്ടെത്തിയത് ആദായ നികുതി അധികൃതർ.

രണ്ട : 2010 ൽ ആദായ  നികുതി അധികൃതർ ഫെമ ലംഘനത്തിന് കേസ് എടുക്കാനായി പ്രശ്നം എൻഫോഴ്‌സ്‌മെന്റ് അധികൃതർക്ക് റിപ്പോർട്ട  ചെയ്തു.  പിന്നീട് യുപിഎ സർക്കാരിന്റെ കാലത്ത് ഇക്കാര്യത്തിൽ ഒരു നടപടിയുമുണ്ടായില്ല. അതാണ് എന്താണ് കാരണം എന്നാതാന്വേഷിക്കാൻ നരേന്ദ്ര മോഡി സർക്കാരിനെ പ്രേരിപ്പിച്ചത്.  എൻഫോഴ്‌സ്‌മെന്റ് വകുപ്പ് ( ഇ ഡി ൦ തുടർന്നുനടത്തിയ അന്വേഷണത്തിലാണ്  ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ വിശ്വസ്തനും പേർസണൽ അസ്സിസ്റ്റന്റുമായ  ഭാസ്കരരാമന്റെ കമ്പ്യൂട്ടറിൽ നിന്ന് ഈ  ഇടപാട് സംബന്ധിച്ച ഫയലുകൾ കിട്ടിയത്.

chithambaram

അങ്ങിനെയാണ് ഭാസ്കരാരമാണ് പിടിയിലാവുന്നത്. അയാളെ ചോദ്യം ചെയ്തപ്പോഴാണ് ഈ തട്ടിപ്പിന്റെ ചരിത്രം പുറത്താവുന്നത്. മാത്രമല്ല ചിദംബരത്തിനും മകനുമൊക്കെ വിദേശത്തുള്ള സ്വത്തിന്റെ കഥകൾ വെളിച്ചം കണ്ടതും ഈ ഭാസ്കരരാമനിലൂടെയാണ്.  ചിദംബരത്തിന്റെ കുടുംബത്തിന് താല്പര്യമുള്ള ഉടമസ്ഥാവകാശമുള്ള സ്വത്തുക്കളുടെ കഥ പിന്നീട് പറയാം.

മൂന്ന്: ഈ കേസിൽ ഒരിക്കലും കാർത്തി ചിദംബരം സ്വയമേവ അന്വേഷണ ഏജൻസികൾക്ക് മുന്നിലെത്തിയിരുന്നില്ല എന്നതോർക്കണം. ആദ്യമായി ഒരു എഫ്ഐആർ സിബിഐ തയ്യാറാക്കിയതോടെ അവർ ഓട്ടം തുടങ്ങിയതാണ്; അത് 2017 മെയ് 15 നു. ആ എഫ്‌ഐആർ നെതിരെ മദ്രാസ് ഹൈക്കോടതിയിൽ പോയി;  ചെന്നൈ ഹൈക്കോടതി അത് സ്റ്റേ ചെയ്തു;  അതിനെതിരെ സിബിഐ സുപ്രീം കോടതിയിലെത്തി.    ചിദംബരത്തിന്റെ പുത്രനെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിനെതിരെയും കോടതിയിലെത്തി. അവസാനം  നിശ്ചിത ദിവസം സിബിഐ മുൻപാകെ എതാൻ കാർത്തിയോട് സുപ്രീം കോടതിയാണ് നിർദ്ദേശിച്ചത്. അതായത് ആദ്യമേ മുതൽ അന്വേഷണ ഏജൻസികളെ ഭയന്ന് നടക്കുകയാണ് ഇക്കൂട്ടർ. അതുതന്നെയാണ് ഇപ്പോൾ പി ചിദംബരത്തിന്റെ കാര്യത്തിൽ കാണുന്നതും.

READ ALSO: ആ മൂന്ന് പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്യണം; നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനെ പ്രകീര്‍ത്തിച്ച്‌ പി ചിദംബരം

നാലു : മകന്റെ കേസ് നടക്കുമ്പോഴും ചോദ്യം ചെയ്യൽ നടക്കുമ്പോഴും വഴിവിടാതെ ചിദംബരം പിന്നാലെയുണ്ടായിരുന്നു എന്നതോർക്കുക. എന്താണ് മകനോട് ചോദിച്ചത്, എന്താണ് അയാളുടെ ജീവനക്കാർ മൊഴിനൽകിയത് എന്നുമൊക്കെ ചിദംബരത്തിനും അറിയാമല്ലോ. വേണ്ടത്ര തെളിവുകൾ ഉള്ളതുകൊണ്ടാണ്  ഇതുമായി സിബിഐ മുന്നോട്ട് പോയത്. മാത്രമല്ല ഈ കേസിൽ ഉൾപ്പെട്ട ഒരു സ്ത്രീ, മക്കാ സാക്ഷിയായിട്ടുമുണ്ട്. അവരുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തിയത് സുപ്രധാനമായ കാര്യമാണല്ലോ.  അതൊക്കെ അറിയാവുന്ന ചിദംബരത്തിന് സിബിഐ എന്താണ് ചോദിക്കുക എന്നതറിയാം. അതുകൊണ്ടുകൂടിയാവണം അദ്ദേഹം അന്വേഷണത്തെ ഭയപ്പെടുന്നത്. ഇപ്പോഴും സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിട്ടില്ല; ചോദ്യം ചെയ്യാൻ ഹാജരാവണം എന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനെ എന്തിനാണ് ഇത്രക്ക് ഭയപ്പെടുന്നത്?.

അഞ്ച്   : 2017  ൽ വിദേശത്ത് പോകാനായി  അനുമതി തേടിയപ്പോൾ സിബിഐ സുപ്രീം കോടതിയിൽ ബോധിപ്പിച്ചത് പ്രധാനമാണ്. വിദേശത്ത് അനവധി ബാങ്കുകളിൽ അയാൾക്ക് അക്കൗണ്ട് ഉണ്ട്; സ്വത്തുക്കളുണ്ട്. അതുകൊണ്ട് വിദേശത്ത് പോയാൽ തിരിച്ചുവരാനുള്ള സാധ്യത കുറവാണ് …. അങ്ങനെ പോയി അത്. എന്നാൽ മകളുടെ കോളേജ് പ്രവേശനത്തിന് ബ്രിട്ടനിൽ പോകാൻ കോടതി അനുവദിച്ചു. അതുകഴിഞ്ഞു ഏതാനും മാസം കഴിഞ്ഞപ്പോഴാണ് ഭാസ്കര  രാമൻ   അറസ്റ്റ് ചെയ്യപ്പെടുന്നത്. പത്ത് ദിവസം കഴിഞ്ഞപ്പോൾ കാർത്തിക് ചിദംബരവും ചെന്നൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. പിന്നീട്  ഡൽഹിയിൽ  ഇരുപത്തിമൂന്ന് ദിവസം ജയിലിൽകഴിഞ്ഞു. അതിനുശേഷമാണ് ജാമ്യം കിട്ടിയത്.

READ ALSO: രാഷ്ട്രീയ അസ്ഥിരത സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന് പി ചിദംബരം

ആര് : ഇതിനിടയിലാണ് ചിദംബരം മുൻ‌കൂർ ജാമ്യത്തിനായി കോടതിയിലെത്തുന്നത്. നേരത്തെ ഡൽഹിയിലെ ഒരു സെഷൻ കോടതി  അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് ചുരുങ്ങിയത് ഏഴോ എട്ടോ തവണ തടഞ്ഞിരുന്നു. ഓരോ തവണയും കേസ് മാറ്റിവെക്കുകയായിരുന്നു. ദൽഹി ഹൈക്കോടതിയിൽ ചിദംബരം കൊടുത്ത ഹർജിയിലാണ് ഇപ്പോൾ ഉത്തരവുണ്ടായത്. അതാണ് അദ്ദേഹത്തിന് വിനയായതും.  വ്യക്തമായ തെളിവുകളുണ്ട് എന്ന തോന്നൽ അതിൽ കോടതി സൂചിപ്പിച്ചു. മാത്രമല്ല സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരാകരിച്ചു. ഇവിടെ ഓർക്കേണ്ടത് ഏഴ് മാസം മുൻപ് ഹൈക്കോടതി ഈ ഹർജിയിൽ വാദം കേട്ടതാണ്; ഉത്തരവ് ഏഴുമാസം വൈകി….. അവസാനം അത് ചിദംബരത്തിന് തലവേദനയാവുകയും ചെയ്തു.

കോടതി  ഉത്തരവ്  വന്നത് മുതൽ ചിദംബരത്തെ  കാണുന്നില്ല. അദ്ദേഹം ഡൽഹിയിലുണ്ട്; വിദേശത്തേക്കോ ഡൽഹിക്ക് പുറത്തേക്കോ പോകാനുള്ള സാധ്യത ഇല്ല. വിമാനത്താവളങ്ങളിൽ റെഡ് അലേർട്ട് ഉണ്ടല്ലോ. അതിന് പുറമെ എൻഫോഴ്‌സ്‌മെന്റ് അധികൃതർ  ലൂക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യാൻ എത്തുമെന്ന് കരുതുന്നുമില്ല. സുപ്രീം കോടതിയെ സമീപിക്കുന്നുണ്ട് എന്നും അവിടെനിന്നു ഉത്തരവ് ഉണ്ടാവുന്നത് വരെ അറസ്റ്റ് ഒഴിവാക്കണം എന്നും കാണിച്ചു ചിദംബരത്തിന്റെ അഭിഭാഷകർ സിബിഐക്ക്  കത്ത് നൽകിയിരുന്നു. അതിനൊക്കെ പ്രസക്തിയില്ലല്ലോ. ചോദ്യം ചെയ്യാൻ ഹാജരാവണം എന്ന് മാത്രമേ അവർ ആവശ്യപ്പെട്ടിട്ടുള്ളു.

READ ALSO: പരിഷ്‌കരിച്ച ടെസ്റ്റ് ജഴ്‌സിയില്‍ ഇന്ത്യന്‍ താരങ്ങള്‍; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സുപ്രീം കോടതിയിലാവട്ടെ കേസ് ഫയൽ ചെയ്‌തെങ്കിലും അതിൽ പിശകുണ്ഡ് എന്നതാണ് ഏറ്റവും ഒടുവിൽ കേട്ടത്. അതൊക്കെ കഴിഞ്ഞേ അത് ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ എത്തു. ചീഫ് ജസ്റ്റിസ് തീരുമാനിച്ചാല്  ഹർജി കേൾക്കാൻ കഴിയു എന്ന് സീനിയർ ജഡ്ജി പറഞ്ഞിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് മറ്റൊരു കോടതിയിലായതിനാൽ അവിടെ പ്രശ്നം ഉന്നയിക്കാനും കഴിഞ്ഞില്ല. ഇത്തരമൊരു അഴിമതിക്കേസിൽ പെട്ട ഒരാളുടെ കേസ് എന്തിനാ ഇത്ര താല്പര്യപ്രകാരം കോടതി പരിഗണിക്കുന്നത് എന്നത് സ്വാഭാവികമായ ചോദ്യമാണ്. അത് കോടതിയും മനസിലാക്കും എന്നതാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെവന്നാൽ കേസ് അതിന്റെ മാർഗ്ഗത്തിലൂടെയേ കോടതിയിലെത്തൂ…… താമസം ഇനിയുമുണ്ടാവുമെന്നർത്ഥം.

READ ALSO: ഡോളറിനെതിരെ നേരിയ മുന്നേറ്റം കാഴ്ച്ചവെച്ച് ഇന്ത്യൻ രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button